pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Independence Day Quiz | സ്വാതന്ത്ര്യദിനം ക്വിസ് | Mock Test Malayalam

Our Independence Day Quiz is the perfect tool to boost your general knowledge. This Independence Day Quiz | സ്വാതന്ത്ര്യദിനം ക്വിസ്  includes important questions about India’s freedom struggle, national leaders, and key historical events, all of which are valuable for competitive exams. The quiz is designed in a simple, easy-to-understand format
Independence Day  Quiz – സ്വാതന്ത്ര്യദിനം ക്വിസ്
സ്വാതന്ത്ര്യദിനം  എന്ന ടോപ്പിക്കിൽ നിന്നും കേരള പി.എസ്.സി പരീക്ഷകളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ 116 ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി സ്വയം പരിശീലനത്തിനായി ഒരു ഓണ്‍ലൈന്‍ ക്വിസ്. ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ കൂടുതൽ തവണ പ്രാക്ടീസ് ചെയ്ത് പഠിക്കുക.

1ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട വർഷം?
1857
2വാസ്കോഡഗാമ ഇന്ത്യയിലെത്തിയ വർഷം?
1498
3ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ഭരണം സ്ഥാപിക്കുന്നതിന് കാരണമായ യുദ്ധം?
പ്ലാസി യുദ്ധം (1757ൽ)
4പ്ലാസി യുദ്ധത്തിൽ വിജയിച്ചതും പരാജയപ്പെട്ടതും ആരെല്ലാം?
ബംഗാൾ നവാബ് സിറാജുദ്ദൗളയെ ബ്രിട്ടീഷ് സേനാനി റോബർട്ട് ക്ലൈവ് തോൽപിച്ചു
5ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിതമായ വർഷം?
1885ൽ
6ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഏത് തീയതി?
1947 ആഗസ്റ്റ് 15
7“സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും” ഏതു ദേശാഭിമാനിയുടെ വാക്കുകളാണ് ഇത്?
ബാലഗംഗാധര തിലക്
8ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ?
എ. ഒ. ഹ്യും
9“രഘുപതി രാഘവ രാജാറാം” എന്ന പ്രശസ്തമായ ഗാനം രചിച്ചതാര്?
തുളസീദാസ്
10ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്?
1857
11“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ആഹ്വാനം ഗാന്ധിജി നൽകിയ സമരം ഏത്?
ക്വിറ്റ് ഇന്ത്യാ സമരം
12ജവഹർലാൽ നെഹ്രുവിന്റെ ജന്മസ്ഥലം ഏതാണ്?
അലഹബാദ്
13ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സെഷനിലാണ് ‘പൂർണ്ണ സ്വരാജ് പ്രഖ്യാപനം’ പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏത്?
1929-ലെ ലാഹോർ സമ്മേളനം
14ഇന്ത്യയുടെ ഇപ്പോഴത്തെ പതാക രൂപകൽപ്പന ചെയ്തത് ആരാണ്?
പിംഗലി വെങ്കയ്യ
15ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായ വർഷം?
1600ൽ
16ലാൽ-ബാൽ-പാൽ എന്നീ ചുരുക്കപ്പേരുകളിലറിയപ്പെട്ട സ്വാതന്ത്ര്യസമര നേതാക്കൾ ആരെന്ന്?
ലാലാ ലജ്പത്റായ്, ബാലഗംഗാധര തിലകൻ, വിപിൻ ചന്ദ്രപാൽ
17ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര നേതാവ് ആര്?
ദാദാഭായ് നവറോജി
18ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന ഗവർണർ ജനറലും ആദ്യത്തെ വൈസ്രോയിയുമായ വ്യക്തി ആര്?
കാനിങ് പ്രഭു
19മൗലാനാ അബുൽകലാം ആസാദിന്റെ ആത്മകഥ?
ഇന്ത്യ വിൻസ് ഫ്രീഡം
20ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ, ഇന്ത്യൻ ബിസ്മാർക്ക് ആരാണ്?
സർദാർ വല്ലഭായി പട്ടേൽ
21ഇന്ത്യയുടെ ദേശീയഗാനവും ബംഗ്ലാദേശിന്റെ ദേശീയഗാനവും രചിച്ച കവി ആരാണ്?
രവീന്ദ്രനാഥ ടാഗോർ
22ഗാന്ധിജിയുടെ жетекന്വലിലുള്ള ഉപ്പുസത്യഗ്രഹം ഏതുവർഷമായിരുന്നു?
1930
23ഗാന്ധി ഇർവിൻ സന്ധി നടന്ന വർഷം?
1931
24‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനം ഉയർത്തിയ സമരം?
ക്വിറ്റ് ഇന്ത്യ സമരം (1942)
25അതിർത്തി ഗാന്ധി ആ ആരാണ്?
ഖാൻ അബ്ദുൽ ഗഫാർഖാൻ
26ജവഹർലാൽ നെഹ്റു ആദ്യമായി കോൺഗ്രസ് അധ്യക്ഷനായ വർഷം?
1929ൽ ലാഹോർ സമ്മേളനം
27വിശ്വചരിത്ര അവലോകനം, ഇന്ത്യയെ കണ്ടെത്തൽ എന്നീ ഗ്രന്ഥങ്ങൾ രചിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?
ജവഹർലാൽ നെഹ്റു
28നെഹ്റു ആദ്യമായി ഗാന്ധിജીને കണ്ടത് എപ്പോൾ?
1916ലെ കോൺഗ്രസിന്റെ ലക്നൗ സമ്മേളനത്തിൽ
29കുണ്ടറ വിളംബരം (1809) പ്രഖ്യാപിച്ചത് ആര്?
വേലുത്തമ്പി ദളവ
30കേരളത്തിൽ ബ്രിട്ടീഷ് അധികാരത്തിനെതിരെ നടത്തിയ ആദ്യ കലാപം ഏതാണ്?
ആറ്റിങ്ങൽ കലാപം (1721)
31ബ്രിട്ടീഷുകാരോട് പൊരുതി കേരളവർമ പാലശ്ശിരാജ വധിക്കപ്പെട്ട വർഷം?
1805 നവംബർ 20
32ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് മുഖ്യമന്ത്രി ആരായിരുന്നു?
ക്ലമന്റ് ആറ്റ്ലി
33ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തെ കോൺഗ്രസ് പ്രസിഡന്റ് ആര്?
ആചാര്യ ജെ.ബി. കൃപലാനി
34ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തെ വൈസ്രോയ് ആര്?
മൗണ്ട് ബാറ്റൻ പ്രഭു
35ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ വന്ദ്യവയോധിക ആരാണ്? (മരണാനന്തരവും ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചു)
അരുണ ആസഫലി
36മഹാത്മാഗാന്ധി കൊല്ലപ്പെട്ടത് എപ്പോൾ?
1948 ജനുവരി 30
37ഇന്ത്യയുടെ രാഷ്ട്രശിൽപി ആര്?
ജവഹർലാൽ നെഹ്റു
38പാകിസ്താന്റെ രാഷ്ട്രപിതാവ് ആര്?
മുഹമ്മദലി ജിന്ന
39ഇന്ത്യയുടെ ഭരണഘടന ശിൽപി ആര്?
ഡോ.ബി.ആർ. അംബേദ്കർ
40സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഗാന്ധിജി എത്ര തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു?
അഞ്ച് തവണ
41ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റൊരു രാജ്യം ഏത്?
ബഹ്‌റൈൻ
42സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ആര്?
ഡോ. രാജേന്ദ്ര പ്രസാദ്
43ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?
മഹാത്മാഗാന്ധി
44ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യത്തെ സത്യാഗ്രഹം ഏതാണ്?
ചമ്പാരൻ സമരം (1917)
45ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്?
പ്ലാസി യുദ്ധം
46ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതുകയും തയ്യാറാക്കിയവൻ ആരാണ്?
മഹാത്മാഗാന്ധി
47“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞത് ആരാണ്?
മഹാത്മാഗാന്ധി
48‘ലോകമാന്യ’ എന്ന് അറിയപ്പെടുന്ന ദേശീയ നേതാവ് ആരാണ്?
ബാലഗംഗാധര തിലക്
49ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത് എന്തിനുവേണ്ടിയാണ്?
കച്ചവടത്തിനായി
50‘ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ’ എന്ന് അറിയപ്പെടുന്നത് ആര്?
സർദാർ വല്ലഭായി പട്ടേൽ
51ക്വിറ്റ് ഇന്ത്യ സമരം എപ്പോൾ ആരംഭിച്ചു?
1942 ഓഗസ്റ്റ് 9
52ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ് ആര്?
ജവഹർലാൽ നെഹ്‌റു
53‘കേസരി’ എന്ന പത്രം ആരംഭിച്ചത് ആര്?
ബാലഗംഗാധര തിലക്
54ഗാന്ധിജിയും അനുയായികളും ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്ന്?
സബർമതി ആശ്രമത്തിൽ നിന്ന് (1930-ൽ)
55ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം ഏത്?
1942
56ഒന്നാം സ്വാതന്ത്ര്യ സമരം ഏതു പേരിലാണ് അറിയപ്പെടുന്നത്?
ശിപായിലഹള
57ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?
ഗോപാലകൃഷ്ണ ഗോഖലെ
58ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ?
മീററ്റ് (ഉത്തർപ്രദേശ്)
59ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
ദണ്ഡിയാത്ര
60ക്വിറ്റ് ഇന്ത്യ എന്ന വാക്കിനു രൂപം കൊടുത്ത വ്യക്തി?
യൂസഫ് മെഹ്റലി
61ലാൽ, പാൽ, ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം?
ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാധര തിലക്
62മലബാർ ലഹള നടന്ന വർഷം?
1921
63രാഷ്ട്രപിതാവ് എന്ന വിശേഷണം ഗാന്ധിജിക്കും നൽകിയത് ആരാണ്?
സുഭാഷ് ചന്ദ്രബോസ്
64ജയ്ഹിന്ദ് ആരുടേതാണ്?
സുഭാഷ് ചന്ദ്ര ബോസ്
65ഇന്ത്യയിൽ ആദ്യമായി കടൽമാർഗം ആയി എത്തിയ വിദേശ ശക്തികൾ?
പോർട്ടുഗീസ്
66ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനി?
സരോജിനി നായിഡു
67കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയവന്?
കെ.കേളപ്പൻ
68ക്വിറ്റ് ഇന്ത്യ ദിനം ഏത് തീയതി?
ആഗസ്റ്റ് 9
69ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ ദിനം?
1885 ഡിസംബർ 28
70ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?
ബോംബെ സമ്മേളനം (1942)
71ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന അമൃത്സർ ഏത് സംസ്ഥാനത്തിലാണ്?
പഞ്ചാബ്
72വാഗൺ ട്രാജഡി നടന്ന തീയതി?
1921 നവംബർ 10
73ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
ക്ലമന്റ് ആറ്റ്ലി
74ദേശബന്ധു എന്നറിയപ്പെടുന്നത് ആര്?
സി ആർദാസ്
75ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചതിന് കാരണം ഏത്?
ചൗരി ചൗറാ സംഭവത്തിന്റെ പശ്ചാത്തലത്തിൽ
76‘പഞ്ചാബ് കേസരി’ എന്നറിയപ്പെടുന്നത് ആര്?
ലാലാ ലജ്പത് റായ്
771857 ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?
മംഗൾ പാണ്ഡെ
781857 ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്?
ഖുദിറാം ബോസ്
791857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാർ വിളിച്ച പേര്?
ശിപായി ലഹള
8078-ാം സ്വാതന്ത്ര്യ ദിനത്തിൻ്റെ തീം എന്താണ്?
വികസിത ഭാരതം
81ദേശീയ പതാകയുടെ അനുപാതം എത്ര?
3:2
82ഇന്ത്യ എത്ര വർഷം ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു?
200 വർഷം
83സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നമ്മുടെ ത്രിവർണ പതാക ഉയർത്തുന്നത് എവിടെ?
ചെങ്കോട്ട
84സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആര്?
രാജഗോപാലാചാരി
85ആറ്റിങ്ങൽ കലാപം നടന്നത് എപ്പോൾ?
1721 ഏപ്രിൽ 15
86“ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും” എന്ന് ഗാന്ധിജി 1941 ജനുവരി 15-ന് AICC മുമ്പാകെ പ്രസംഗിച്ചത് ആരെ കുറിച്ചാണ്?
ജവഹർലാൽ നെഹ്റു
87ക്വിറ്റ് ഇന്ത്യ, സൈമൺ ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാവ് ആര്?
യൂസഫ് മെഹ്റലി
88ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ ആര്?
എ. ഒ. ഹ്യൂം
89ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ മലയാളി ആര്?
സി. ശങ്കരൻ നായർ
90ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു ആര്?
എം.ജി. റാനഡെ
91“സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും” ആരുടെ വാക്കുകൾ?
ബാലഗംഗാധര തിലക്
92“രാഷ്ട്രീയ സ്വാതന്ത്ര്യം യാചിച്ചു നേടേണ്ടതല്ല; സമരം ചെയതു നേടേണ്ടതാണ്” എന്ന് പറഞ്ഞത് ആര്?
ബാലഗംഗാധര തിലക്
93ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത് ആര്?
ജവഹർലാൽ നെഹ്റു
94ഗാന്ധിജിയും മുഹമ്മദ് അലി ജിന്നയും രാഷ്ട്രീയ ഗുരുവായി അറിയപ്പെട്ടത് ആര്?
ഗോപാലകൃഷ്ണ ഗോഖലെ
95ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് ഏത് തിയതി?
1919 ഏപ്രിൽ 13
96ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറൽ ആര്?
ജനറൽ ഡയർ
97ജനറൽ ഡയറിനെ വെടിവെച്ചു കൊന്ന ഇന്ത്യക്കാരൻ ആര്?
ഉദ്ദം സിങ്
98ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളുടെ പൊതുവേദി ഏത്?
കോമൺവെൽത്ത്
98ഇന്ത്യ സ്വാതന്ത്ര്യം നേടിയ തീയതി എത്രയാണ്?
1947 ആഗസ്റ്റ് 15
99ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു?
ജവഹർലാൽ നെഹ്റു
100സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ്?
പ്രധാനമന്ത്രി
101സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന നേതാവ് ആരായിരുന്നു?
മഹാത്മാ ഗാന്ധി
102ഇന്ത്യയുടെ ദേശീയ പതാകയിൽ എത്ര നിറങ്ങളാണുള്ളത്? അവ ഏതൊക്കെയാണ്?
മൂന്ന് നിറങ്ങൾ: കാവി, വെള്ള, പച്ച
103ദേശീയ പതാക്കയുടെ മധ്യത്തിലുള്ള ചക്രത്തിന്റെ പേരെന്താണ്?
അശോക ചക്രം
104ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന രചിച്ചവന് ആരാണ്?
രവീന്ദ്രനാഥ ടാഗോർ
105ഇന്ത്യയുടെ ദേശീയ ഗീതം വന്ദേമാതരം രചിച്ചത് ആര്?
ബങ്കിംചന്ദ്ര ചാറ്റർജി
106ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ഭരണം സ്ഥാപിക്കുന്നതിന് കാരണമായ യുദ്ധം ഏതാണ്?
പ്ലാസി യുദ്ധം
107ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുൻപ് ഇന്ത്യയെ ഭരിച്ചിരുന്ന യൂറോപ്യൻ രാജ്യം ഏതാണ്?
ബ്രിട്ടൺ
108സ്വാതന്ത്ര്യ സമരത്തിൽ "സമ്പൂർണ സ്വരാജ്" എന്ന മുദ്രാവാക്യം മുഴക്കിയവന് ആര്?
ജവഹർലാൽ നെഹ്റു
109ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കിയ വർഷം ഏതാണ്?
1947
110സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ ആരായിരുന്നു?
ലോർഡ് മൗണ്ട്ബാറ്റൺ
111ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന തീയതി?
1950 ജനുവരി 26
112ഇന്ത്യയുടെ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്?
ഡോ. ബി.ആർ. അംബേദ്കർ
113ലാൽ-ബാൽ-പാൽ എന്ന ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര നേതാക്കൾ ആരൊക്കെയാണ്?
ലാലാ ലജ്പത്റായ്, ബാലഗംഗാധര തിലകൻ, വിപിൻ ചന്ദ്രപാൽ
114ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?
ഇന്ദിരാ ഗാന്ധി
115സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആര്?
ഡോ. രാജേന്ദ്ര പ്രസാദ്
116"ജയ് ഹിന്ദ്" എന്ന മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ചത് ആര്?
നേതാജി സുഭাষ് ചന്ദ്ര ബോസ്


The quiz is designed in a simple, easy-to-understand format, making it ideal for quick revision before your test. Practicing our Independence Day Quiz | സ്വാതന്ത്ര്യദിനം ക്വിസ്  will help you retain important facts that often appear in PSC previous question papers. Take part in the Independence Day Quiz | സ്വാതന്ത്ര്യദിനം ക്വിസ്  today and improve your chances of scoring higher in your upcoming Kerala PSC examination.
Post a Comment

Post a Comment