pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Kerala Government Temporary jobs | കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ (28/06/2025) .

Are you looking for temporary government job opportunities in Kerala? This post provides the latest updates on available vacancies in various districts of Kerala.
കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ | kerala government temporary jobs (05/08/2023).
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള താല്‍ക്കാലിക ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് ,വിശദമായി വായിച്ചു മനസിലാക്കി അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക.

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ |  Kerala Government Temporary Jobs (28/06/2025)).  


തസ്തിക ഒഴിവ്:
  • പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ താത്കാലികാടിസ്ഥാനത്തിലുള്ള ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
  • യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 4 രാവിലെ 11 മണിക്ക് സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ഹാജരാകണം.
  • വിശദ വിവരങ്ങൾക്ക് www.rit.ac.in സന്ദർശിക്കുക.
  • ഫോൺ: 0481-2506153, 0481-2507763
പ്പാര്‍ട്ട് ടൈം ട്യൂട്ടര്‍ ഒഴിവ്:
  • പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂര്‍ ഐറ്റിഡിപി ഓഫീസ് പരിധിയില്‍ പ്രവത്തിക്കുന്ന വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു.
  • യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച്ച ജൂലൈ 5ന് രാവിലെ 10:30 ന് നിലമ്പൂര്‍ ഐറ്റിഡിപി ഓഫീസില്‍ നടക്കും.
  • അതാത് പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം എച്ച്.എസ് ₹5500/ യു.പി.എസ് ₹5000 രൂപ വേതനം.
  • തസ്തിക: പാര്‍ട്ട് ടൈം ട്യൂട്ടര്‍ - 24
  • വിഷയം: കണക്ക്, ഇംഗ്ലീഷ്, സയന്‍സ്
  • യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബി.എഡും
  • ഫോൺ: 04931-220315
അധ്യാപക നിയമനം:
  • തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്റ്റര്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
  • ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ / ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
  • പ്രവര്‍ത്തി പരിചയം അഭികാമ്യം. പിഎസ്സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി ജൂലൈ 4 രാവിലെ 10ന് കോളജ് ഓഫീസില്‍ എത്തണം.
  • ഫോൺ: 04935 271261
ജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ തുറന്നു:
  • വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജോബ് സ്റ്റേഷന്റെ പ്രവര്‍ത്തനം ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ ആരംഭിച്ചു. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
  • ജോബ്‌സ്റ്റേഷന്റെ ഉദ്ഘാടനം പി മമ്മിക്കുട്ടി എംഎല്‍എ നിര്‍വഹിച്ചു.
  • ചെര്‍പ്പുളശ്ശേരി ഇ എം എസ് സ്മാരക ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ പി രാമചന്ദ്രന്‍ അധ്യക്ഷനായി.
  • സ്ഥിരം സമിതി അധ്യക്ഷരായ കെ സാദിഖ് ഹുസൈന്‍, കെ മിനി ടീച്ചര്‍, കെ ടി പ്രമീള, വി പി സെമീജ്, നഗരസഭാ സെക്രട്ടറി വി ടി പ്രിയ എന്നിവര്‍ സംസാരിച്ചു.
  • കില മുന്‍ ഫെസിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന്‍ മാഷ് പദ്ധതി വിശദീകരിച്ചു.
വാക് ഇന്‍ ഇന്റര്‍വ്യൂ:
  • ജില്ലാ മത്സ്യ കര്‍ഷക ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ശുദ്ധ ജല അക്വാറിയത്തിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ അക്വാറിയം കീപ്പര്‍ നിയമനം നടത്തുന്നു.
  • 18 നും 40 നും മദ്ധ്യേ പ്രായമുള്ള, എസ്എസ്എല്‍സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം.
  • വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.
  • യോഗ്യത, ജാതി, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 2 ഉച്ച 2 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിൽ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
  • ഫോൺ: 9495209148
വോക് ഇൻ ഇന്റർവ്യൂ:
  • പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥിനികൾക്ക് കരാട്ടെ പരിശീലനം നൽകുന്നതിനായി പരിശീലകയെ തിരഞ്ഞെടുക്കുന്നു.
  • ജൂൺ 30 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വോക് ഇൻ ഇന്റർവ്യൂ നടക്കും.
  • സ്ത്രീകളെ മാത്രമാണ് പരിഗണിക്കുന്നത്. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സെങ്കിലും പ്രായം ഉണ്ടായിരിക്കണം.
  • ആധാർ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കരാട്ടെ പരിശീലകയായി അസോസിയേഷൻ/യൂണിവേഴ്‌സിറ്റി അംഗീകരിച്ച സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം.
  • എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് മുൻഗണന ലഭിക്കും.
  • ഫോൺ: 04812 530399
ജോബ് ഫെയർ:
  • മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 28ന്ジョബ് ഫെയർ സംഘടിപ്പിക്കും.
  • 38-ലധികം പ്രമുഖ സ്ഥാപനങ്ങളിലേക്കായിジョബ് ഫെയറിൽ 1500ലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
  • എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, പി.ജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
  • ഫോൺ: 8078428570
വാക്ക് ഇൻ ഇന്റർവ്യൂ:
  • തവനൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
  • കെയർടേക്കർ (മെയിൽ), എഡ്യൂക്കേറ്റർ, ട്യൂഷൻ ടീച്ചർ, വാച്ച്മാൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.
  • പ്ലസ് ടു, ബി.എഡ്, എംഫിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
  • പ്രവൃത്തിപരിചയമുള്ള പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും.
  • താല്പര്യമുള്ളവർ ജൂൺ 3 രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
  • ഫോൺ: 7034749600
അധ്യാപക ഒഴിവ്:
  • ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യു.പി എസ്.ടി - മലയാളം അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച്ച ജൂണ്‍ 27ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
  • ഫോൺ: 9495795061
അധ്യാപക നിയമനം:
  • മൊഗ്രാല്‍ പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച് എസ്. ടി. ഫിസിക്കല്‍ സയന്‍സ് (മലയാളം) തസ്തികയില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 30ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
കൊല്ലം: സ്റ്റാഫ് നഴ്സ് :
  • കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു.
  • ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.
  • അപേക്ഷകർ കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
  • സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
  • ഒഴിവുള്ള അഞ്ചു തസ്തികകളിലേക്കാണ് നിയമനം.
  • പ്രായപരിധി: 41 വയസ്സ്.
  • ശമ്പളം: പ്രതിമാസം ₹25,740/-.
  • താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 3-ന് വൈകിട്ട് 5 മണിക്ക് ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം: hdsgmchkollam@gmail.com.
  • കൂടുതൽ വിവരങ്ങൾക്ക്: www.gmchkollam.edu.in സന്ദർശിക്കുക.
  • റഫറൻസ്: പി.എൻ.എക്സ് 2942/2025
വാക് ഇൻ ഇന്റർവ്യൂ:
  • എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സീനിയർ പെർഫ്യൂഷനിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 3 ന് രാവിലെ 11 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
  • യോഗ്യത: കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയിൽ ബി.എസ്.സി ഡിഗ്രിയും പെർഫ്യൂഷനിസ്റ്റായി 5 വർഷത്തെ പ്രവൃത്തി പരിചയവും.
  • താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.
  • കൂടുതൽ വിവരങ്ങൾക്ക്: 0484-2386000
  • റഫറൻസ്: പി.എൻ.എക്സ് 2944/2025
കരാര്‍ നിയമനം:
  • ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനം നടത്തുന്നതിന് ജീവനക്കാരെ നിയമിക്കുന്നു.
  • നിയമനകാലാവധി പരമാവധി 30 ദിവസം.
  • ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന.
  • ഒഴിവ്: 28
  • യോഗ്യത: പത്താം ക്ലാസ്.
  • പ്രായപരിധി: 18-45 വയസ്.
  • അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലിപരിചയ സര്‍ട്ടിഫറ്റുമായി ജൂണ്‍ 30 രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.
  • ഫോണ്‍: 0468 2222642
സ്റ്റാഫ് നഴ്‌സ് നിയമനം:
  • കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും.
  • യോഗ്യത: ജനറല്‍ നഴ്‌സിംഗ് മിഡ് വൈഫറി / ബി.എസ്.സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍.
  • സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
  • പ്രായപരിധി: 18-41 വയസ്.
  • ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ hdsgmchkollam@gmail.com മുഖേന ജൂലൈ മൂന്ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.
  • അഭിമുഖത്തീയതി www.gmckollam.edu.in ല്‍ പ്രസിദ്ധപ്പെടുത്തും.
  • ഫോണ്‍: 0474 2575050
കായികാധ്യാപക നിയമനം:
  • ജില്ലാ പഞ്ചായത്തിന്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ താത്കാലിക കായികാധ്യാപക നിയമനം നടത്തുന്നു.
  • യോഗ്യത: ബിപിഎഡ് / എംപിഎഡ് / തത്തുല്യത.
  • യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, അനുബന്ധ രേഖകൾ സഹിതം ജൂലൈ 3 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
  • ഫോൺ: 04936 202593
അധ്യാപക നിയമനം:
  • ഇരുമ്പുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്എസ് ടി - ജൂനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
  • താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 30 ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം.
സംസ്കൃത അധ്യാപക ഒഴിവ്:
  • മലപ്പുറം ഗവൺമെന്റ് കോളേജിൽ സംസ്കൃത വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്.
  • കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 3ന് വൈകിട്ട് 4 മണിക്ക് മുമ്പായി കോളേജ് വെബ്സൈറ്റിൽ നൽകിയ gcmalappuram.ac.in ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
  • ഫോൺ: 9061734918, 0483-2734918
ഗസ്റ്റ് അധ്യാപക നിയമനം:
  • പാങ്ങ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2025-26 അധ്യയനവർഷത്തിൽ ഒഴിവുള്ള പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു.
  • യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 30ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
  • ഫോൺ: 9020402004
കേരള സർക്കാറിന്റെ വിവിധ തസ്തികകളില്‍ നിരവധി താതാകലിക ഒഴിലുകൾ. ജോലി നേടാന്‍ പരീക്ഷകൾ എഴുതി കാത്തിരിക്കേണ്ട കാര്യമില്ല. നേരിട്ട് ഇന്റർവ്യൂ മാത്രമാണ് നടക്കുന്നത്.
നിങ്ങളുടെ പഞ്ചായത്തുകളില്‍ ജോലി നേടാം – PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍ , Kerala Government Temporary jobs
1 comment

1 comment

  • Anonymous
    Anonymous
    29 June 2025 at 11:33
    Driver
    Reply