pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark
Advertisement

Human Heart | മനുഷ്യഹൃദയം | Kerala PSC

മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം,ഔരസാശയത്തിൽ മാറെല്ലിന് പിറകിലായി രണ്ടു ശ്വാസകോശങ്ങളുടെയും നടുവിൽ ഇടതുവശത്തേക്ക് അല്പം ചരിഞ്ഞാണ് ഹൃദയം സ്ഥിതിചെയ്യുന്നത്.മനുഷ്യഹൃദയം ഒരു പമ്പുപോലെ നിരന്തരം പ്രവർത്തിക്കുന്നതുകൊണ്ടാണ് രക്തം രക്തക്കുഴലുകളിലൂടെ നാനാഭാഗത്തേക്കും തുടർച്ചയായി ഒഴുകുന്നത്.
Human Heart | മനുഷ്യഹൃദയം | Kerala PSC
മനുഷ്യഹൃദയവുമായി ബന്ധപ്പെട്ട് പി.എസ്.സി. യുടെ എൽ.ഡി.സി. ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള മുഴുവൻ വസ്തുതകളും ഇവിടെ നിന്നും പഠിക്കാം.

അടിസ്ഥാന വിവരങ്ങൾ / BASIC DETAILS


🔖 ഒരാളുടെ ഹൃദയത്തിന് അയാളുടെ മുഷ്ടിയുടെ വലുപ്പമാണ് ഉണ്ടാവുക.

🔖 രക്തത്തെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നത്‌ ഒരു പമ്പുപോലെ പ്രവര്‍ത്തിക്കുന്ന ഹൃദയമാണ്‌.

🔖 ഔരസാശയത്തില്‍ രണ്ട്‌ ശ്വാസകോശങ്ങള്‍ക്കിടയിലാണ്‌ ഹൃദയം സ്ഥിതിചെയ്യുന്നത്‌.

🔖 ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്‌തരമാണ്‌ പെരികാര്‍ഡിയം. ഇതിനിടയില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ്‌ പെരികാര്‍ഡിയല്‍ ദ്രവം.

🔖ഹൃദയം മിടിക്കുമ്പോൾ സ്തരങ്ങൾക്കിടയിൽ ഉണ്ടായേക്കാവുന്ന ഘർഷണം കുറയ്ക്കുന്നതിന് പെരികാർഡിയൽ ദ്രവം സഹായിക്കുന്നു

🔖 മുതിര്‍ന്ന ഒരാളിന്റെ ഹൃദയത്തിന്‌ 300 ഗ്രാമോളം ഭാരം ഉണ്ടായിരിക്കും.

🔖 മനുഷ്യഹൃദയത്തിന്‌ നാലറകളാണുള്ളത്‌.

🔖മുകളിലത്തെ അറകള്‍ എട്രിയങ്ങള്‍ എന്നും താഴത്തെ അറകള്‍ വെന്ട്രിക്കിളുകള്‍ എന്നും അറിയപ്പെടുന്നു.

🔖ഹൃദയത്തില്‍നിന്ന്‌ രക്തം വഹിക്കുന്ന കുഴലുകളാണ്‌ ധമനികള്‍. രക്തം ഹൃദയത്തിലേക്ക്‌ എത്തിക്കുന്ന കുഴലുകളാണ്‌ സിരകള്‍.

🔖 മനുഷ്യഹൃദയം സാധാരണമായി മിനിട്ടില്‍ 72 പ്രാവശ്യമാണ്‌ സ്പന്ദിക്കുന്നത്‌.

🔖 ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയത്രിക്കുന്നത് വലത് ഏട്രിയത്തിനുമുകൾഭാഗത്തുള്ള സൈനോ ഏട്രിയൽ നോഡിലെ (SA node) പേശികളാണ്,ഈ ഭാഗമാണ് പേസ്മേക്കർ എന്നറിയപ്പെടുന്നത്

🔖 ഹൃദയ അറകളുടെ സങ്കോചത്തെ സിസ്റ്റോളി (Systole) എന്നും വിശ്രാന്താവസ്ഥയെ ഡയസ്റ്റോളി എന്നും പറയുന്നു.

🔖 ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം

🔖ഒരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ 70 മില്ലിലിറ്റർ രക്തം ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു,ഇത് ധമനികളിലേല്പിക്കുന്ന മർദമാണ് സിസ്റ്റോളിക് പ്രഷർ,ഇത് 120 mm Hg ആണ്

🔖ഹൃദയം പൂർണമായി വികസിക്കുമ്പോൾ അത്രതന്നെ രക്തം തിരിച്ച് ഹൃദയത്തിലെത്തും,ഈ സമയത്ത് ധമനികളിലനുഭവപ്പെടുന്ന കുറഞ്ഞ മർദമാണ് ഡയസ്റ്റോളിക് പ്രഷർ,ഇത് 80mm Hg ആണ്

🔖 സിസ്റ്റോളിക്‌ മര്‍ദം 120 മില്ലീമീറ്റര്‍ മെര്‍ക്കുറിയും ഡയാസ്റ്റോളിക്‌ മര്‍ദ്ദം 80 മില്ലീമീറ്റര്‍ മെര്‍ക്കുറിയുമാണ്‌. സാധാരണ അവസ്ഥയിലെ മര്‍ദ്ദം 120/80 മില്ലീമീറ്റര്‍ മെര്‍ക്കുറി എന്ന്‌ അടയാപ്പെടുത്തുന്നു.

🔖 വലതു വെന്‍ട്രിക്കിളില്‍നിന്ന്‌ രക്തം ശ്വാസകോശ ധമനി വഴി ശ്വാസകോശത്തിലേക്ക്‌ ഒഴുകുന്നു. ഇടതു വെന്‍ട്രിക്കിളില്‍നിന്ന്‌ മഹാധമനിവഴി രക്തം ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കെത്തുന്നു.

🔖ശ്വാസകോശത്തില്‍നിന്ന്‌ ഓക്സിജന്‍ അളവുകൂടിയ രക്തം ശ്വാസകോശസിരവഴി ഇടത്‌ എട്രിയത്തിലെത്തുന്നു.

🔖ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവിടെ നിന്ന് തിരിച്ച് ഹൃദയത്തിലേക്കും രക്തം ഒഴുകുമ്പോൾ രണ്ട് തവണ ഹൃദയ അറകളിലൂടെ കടന്നു പോകുന്നു.

🔖 അതുകൊണ്ട് മനുഷ്യരിൽ ദ്വിപര്യയനമാണ് നടക്കുന്നത് എന്ന് പറയാം. ദ്വിപര്യയനത്തിൽ സിസ്റ്റമിക് പര്യയനവും പൾമണറി പര്യയനവും ഉൾപ്പെട്ടിരിക്കുന്നു.

🔖 സിസ്റ്റമിക് പര്യയനം ഇടത് വെൻട്രിക്കിളിൽ തുടങ്ങി വലത് ഏട്രിയത്തിൽ അവസാനിക്കുന്നു.

🔖വലത് വെൻട്രിക്കിളിൽ തുടങ്ങി ഇടത് ഏട്രിയത്തിൽ അവസാനിക്കുന്നതാണ് പൾമണറി പര്യയനം.

🔖 ചില സിരകൾ ഹൃദയത്തിലെത്താതെ അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്നു. ഇത്തരം സിരകളാണ് പോർട്ടൽ സിരകൾ.

🔖കാന്‍സര്‍ ബാധിക്കാത്ത ശരീരാവയവമാണ്‌ ഹൃദയം

🔖ആദ്യത്തെ കൃത്രിമ ഹൃദയമാണ്‌ ജാര്‍വിക്‌-7

🔖ഹൃദയത്തെക്കുറിച്ചുള്ള പഠനമാണ്‌ കാര്‍ഡിയോളജി.


ഹൃദയത്തിന്റെ ഘടന / HEART ANATOMY
Human Heart | മനുഷ്യഹൃദയം | Kerala PSC
  • മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം : 4 ( 2 ഓറിക്കിളുകളും 2 വെൻട്രിക്കിളുകളും)
  • മനുഷ്യ ഹൃദയത്തിലെ മുകളിലത്തെ അറകൾ : ഓറിക്കിളുകൾ
  • മനുഷ്യഹൃദയത്തിലെ താഴത്തെ അറകൾ : വെൻട്രിക്കിളുകൾ
  • വലത്തെ ഓറിക്കിളിലേക്ക് രക്തം എത്തിക്കുന്നത്: ഊർദ്ധ്വമഹാസിര ( Superior Venacava ) അധോമഹാസിര ( Inferior Venacava )
  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സിര: അധോമഹാസിര
  • ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓക്സിജൻ നീക്കം ചെയ്യപ്പെട്ട രക്തം സ്വീകരിക്കുന്ന അറ :വലത് ഓറിക്കിൾ
  • ഹൃദയത്തിന്റെ വലത്തെ അറകൾക്കിടയിലെ വാൽവ് : Tri Caspid Valve ( 3 ദളങ്ങളുള്ള വാൽവ് )
  • അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി : ശ്വാസകോശ ധമനി ( Pulmonary Artery )
  • ശ്വാസകോശത്തിൽ നിന്നും വരുന്ന ശുദ്ധരക്തം സ്വീകരിക്കുന്ന അറ: ഇടത് ഓറിക്കിൾ ( Left Auricle )
  • ഹൃദയത്തിന്റെ ഇടത്തെ ഓറിക്കിളിലേക്ക് രക്തം എത്തിക്കുന്നത്: ശ്വാസകോശ സിര ( Pulmonary Vein )
  • ശുദ്ധ രക്തം വഹിക്കുന്ന ഏക സിര : ശ്വാസകോശ സിര
  • ഹൃദയത്തിന്റെ ഇടത്തെ അറകൾക്കിടയിലെ വാൽവ് : Bi Caspid Valve (രണ്ട് ദളങ്ങളുള്ള വാൽവ് )
  • ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനായി ഇടതു വെൻട്രിക്കിളിൽ നിന്നും ശുദ്ധരക്തം പ്രവേശിക്കുന്നത് : മഹാധമനിയിലേക്ക് ( Aorta )
  • ഹൃദയ ഭിത്തിക്ക് രക്തം നൽകുന്നത് : കൊറോണറി ധമനി
  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി : മഹാധമനി ( Aorta )
  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ : മഹാധമനി ( അയോർട്ട )
 
ഇരട്ടരക്തപര്യയനം


ദ്വിപര്യയനം: ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവിടെ നിന്ന് തിരിച്ച് ഹൃദയത്തിലേക്കും രക്തം ഒഴുകുമ്പോൾ രണ്ട് തവണ ഹൃദയ അറകളിലൂടെ കടന്നുപോകുന്നുണ്ടല്ലോ . അതുകൊണ്ട് മനുഷ്യരിൽ ദ്വിപര്യയനമാണ് നടക്കുന്നത് എന്ന് പറയാം .

Human Heart | മനുഷ്യഹൃദയം | Kerala PSC

ദ്വിപര്യയനത്തിൽ സിസ്റ്റമിക് പര്യയനവും പൾമണറി പര്യയനവും ഉൾപ്പെട്ടിരിക്കുന്നു
സിസ്റ്റമിക് പര്യയനം ഇടത് വെൻട്രിക്കിളിൽ തുടങ്ങി വലത്ഏ ട്രിയത്തിൽ അവസാനിക്കുന്നു .
വലത് വെൻട്രിക്കിളിൽ തുടങ്ങി ഇടത് ഏട്രിയത്തിൽ അവസാനിക്കുന്നതാണ് പൾമണറി പര്യയനം .

ജീവികൾ അറകൾ


വിവിധ തരം  ജീവികളും അവയുടെ ഹൃദയത്തിലെ അറകളുടെ എണ്ണവും ചുവടെ .
ജീവികൾ അറകളുടെ എണ്ണം
മത്സ്യം 2
ഉഭയജീവികൾ 3
ഉരഗങ്ങൾ 3
പക്ഷികൾ 4
സസ്തനികൾ 4
പാറ്റ 13

PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ


മനുഷ്യഹൃദയവുമായി ബന്ധപ്പെട്ട് പി.എസ്.സി. യുടെ എൽ.ഡി.സി. ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ
Human Heart | മനുഷ്യഹൃദയം | Kerala PSC
Credit:healthblog.uofmhealth.org
  • മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം ?
    • Ans : 2
  • ഉഭയജീവികളുടെ ഹൃദയത്തിന് എത്ര അറകളാണുള്ളത് - 
    • Ans: 3
  • മനുഷ്യഹൃദയത്തിലെ അറകളുടെ എണ്ണം -
  • ഏതു വ്യക്തിയാണ് ആദ്യമായി ഹൃദയമാറ്റശസ്ത്രക്രിയയിലൂടെ ഹൃദയം സ്വീകരിച്ചത് -
    • ലൂയിസ് വാഷ്കാൻസ്‌കി.
  •  ക്യാൻസർ ബാധിക്കാത്ത ശരീരാവയവം -
    • ഹൃദയം 7. 

  • കേരളത്തിലാദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സ്ഥാപനം - 
    • മെഡിക്കൽ ട്രസ്റ്റ്, എറണാകുളം

  • ലോകത്താദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ (1967) നടന്ന രാജ്യം -
    •  ദക്ഷിണാഫ്രിക്ക

  • മനുഷ്യ ഹൃദയത്തിന്റെ ഭാരം - 
    • പുരുഷൻ - 340 ഗ്രാം, സ്ത്രീ - 255 ഗ്രാം

  • ഏറ്റവും വലിപ്പം കൂടിയ ഹൃദയമുള്ള ജീവി - 
    • നീലത്തിമിംഗലം

  • ആനയുടെ ഹൃദയമിടിപ്പ് മിനിട്ടിൽ എത്ര - 
    • 25

  • . ഇലക്ട്രോകാർഡിയോഗ്രാഫ് ഏതവയവത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനാണ് ഉപയോഗിക്കുന്നത് - 
    • ഹൃദയം

  • നവജാത ശിശുവിന്റെ ഹൃദയ സ്പന്ദന നിരക്ക് - 
    • മിനിട്ടിൽ 130 തവണ

  • ഏറ്റവും വേഗം കൂടിയ ഹൃദയമിടിപ്പുള്ള സസ്തനം - 
    • ഷ്യൂ

  • സ്റ്റെന്റ് ചികിൽസ ഏതവയവുമായി ബന്ധപ്പെട്ടിരിക്കുന്നു - 
    • ഹൃദയം

  • ഹൃദയവാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം - 
    • വാതപ്പനി

  • ട്രാക്കികാർഡിയ എന്നാലെന്ത് - 
    • കൂടിയ നിരക്കിലുള്ള ഹൃദയമിടിപ്പ്

  • ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നിർവഹിച്ചത് - 
    • ഡോ. ക്രിസ്ത്യൻ ബെർണാഡ്

  • ഏറ്റവും ഹൃദയമിടിപ്പ് നിരക്ക് കുറഞ്ഞ സസ്തനം - 
    • നീലത്തിമിംഗലം

  •  ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം - 
    • മുതല

  • അഞ്ചുഹൃദയങ്ങളുള്ള ജന്തു - 
    • മണ്ണിര

  •  ഒരു പ്രാവശ്യം ഹൃദയമിടിക്കുന്നതിനാവശ്യമായ സമയം - 
    • 0.8 സെക്കന്റ്

  •  കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത് - 
    • ജോസ് ചാക്കോ പെരിയപ്പുറം

  •  എന്തിന്റെ ആവരണമാണ് പെരികാർഡിയം - 
    • ഹൃദയം

  •  ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത് - 
    • പി.വേണുഗോപാൽ

  •  ഹൃദയത്തിന്റെ ആവരണമാണ് - 
    • പെരികാർഡിയം

  • മനുഷ്യഹൃദയത്തിന്റെ മുകളിലത്തെ അറകൾ - 
    • ആറിക്കിൾ

  •  മനുഷ്യന്റെ ഹൃദയമിടുപ്പു നിരക്ക് - 
    • 72 പ്രതി മിനുട്ട്

  • അമിത കൊളസ്ട്രോൾ ഏതവയവത്തിന്റെ പ്രവർത്തനത്തെയാണ് ബാധിക്കുന്നത് - 
    • ഹൃദയം

  • എന്തിനെക്കുറിച്ചുള്ള പഠനമാണ് കാർഡിയോളജി - 
    • ഹൃദയം

  • ജാർവിക്-7 എന്നത് കൃതിമമായി നിർമിച്ച ഏത് മനുഷ്യാവയവത്തിന്റെ പേരാണ് - 
    • ഹൃദയം

  • 32. കൊറോണറി ത്രോംബോസിസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത് - 
    • ഹൃദയം



ഹൃദയം മാറ്റിവെക്കല്‍ / Heart Transplantation


‑■ ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്‌: ഡോ. ക്രിസ്ത്യന്‍ ബര്‍ണാഡ്‌ (സൗത്ത്‌ ആഫ്രിക്കയിലെ ഗ്രൂട്ട്ര് ഷൂർ ഹോസ്പിറ്റിലില്‍, 1967, ഡിസംബര്‍ 3-ന്‌).
‑■ ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയനടത്തിയത്
: ഡോ.പി.വേണുഗോപാൽ ( ന്യൂഡെൽഹി – 1994 Aug 3 ).
‑■ ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്‌ ഡോ. വേണുഗോപാല്‍ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ ന്യൂഡെല്‍ഹി)..
‑■ കേരളത്തിലാദ്യമായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്‌: ജോസ്‌ ചാക്കോ പെരിയപ്പുറം (മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റല്‍, എറണാകുളം 2003 May 13 )
‑■ ദേശീയ ഹൃദയമാറ്റ ദിനമായി (National Heart Transplantation Day) ആചരിക്കുന്നത്‌ : ആഗസ്ത്‌ 3.
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
1 comment

1 comment

  • Anonymous
    Anonymous
    22 August 2023 at 13:21
    Nice 👍🏼
    Reply