pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

നെല്ല് | Paddy | Keral PSC Frequently asked Question about Nellu.

ഭൂമദ്ധ്യരേഖയോട് അടുത്തുള്ള ഏഷ്യയിലേയും ആഫ്രിക്കയിലേയും ഭാഗങ്ങളാണ് നെല്ല് പ്രകൃത്യാ കാണപ്പെടുന്ന സ്ഥലങ്ങൾ. മനുഷ്യരാശിയുടെ ഭക്ഷണത്തിന്റെ അഞ്ചിൽ ഒന്ന് കലോറി ലഭിക്കുന്നത് നെല്ല് കുത്തിയ അരിയുടെ ഭക്ഷണത്തിൽ നിന്നാണ്. 

ലോകജനസംഖ്യയുടെ പകുതിയിലധികം പേരുടെയും മുഖ്യാഹാരമാണ് നെല്ല്. അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നെൽകൃഷി പ്രചാരത്തിലുണ്ടായിരുന്നു.

യജുർവേദത്തിലാണ് ആദ്യമായി നെല്ലിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണപ്പെടുന്നത്. എന്നാൽ ക്രിസ്‌തുവിന്‌ മുമ്പ്‌ ബൈബിളിലോ, ഈജിപ്‌തിലെ പുരാതന ലിഖിതങ്ങളിലോ, യൂറോപ്പിലോ നെല്ലിനെ കുറിച്ച് പരാമർശം ഉള്ളതായി കാണുന്നില്ല.

ഉത്തർ പ്രദേശിലെ ഹസ്തിനപുരിൽ നടന്ന ഖനനത്തിൽ നിന്നും കണ്ടെത്തിയ നെൽക്കതിരുകൾ ഏകദേശം ബി.സി. 1000-750 കാലഘട്ടത്തിലേതാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നെല്ലിന്റെ സാമ്പിളുകളാണിത്
നെല്ല് | Paddy |  Keral PSC Frequently asked Question about Nellu.

നെല്ല് | Paddy |  Keral PSC Frequently asked Question about Nellu.

നെല്ലുമായി  ബന്ധപ്പെട്ട് പി.എസ്.സി. യുടെ എൽ.ഡി.സി. ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള മുഴുവൻ വസ്തുതകളും ഇവിടെ നിന്നും പഠിക്കാം.

അടിസ്ഥാന വിവരങ്ങൾ / BASIC DETAILS

🌾നെല്ലിന്റെ ശാസ്ത്രീയ നാമം – ഒറൈസ സറ്റൈവ (Oryza sativa).
🌾 ധാന്യവിളകളുടെ രാജാവ്' എന്നറിയപ്പെടുന്ന വിള – നെല്ല്.
🌾നെല്ലി­നെ­ക്കു­റി­ച്ചുള്ള ആദ്യ­ പ­രാ­മർശം – യജുർ വേദത്തിൽ.
🌾വേദങ്ങളിൽ 'വ്രീഹി' എന്നറിയപ്പെടുന്ന വിള – നെല്ല്.
🌾ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന കാർഷിക വിളകൾ – നെല്ല്, ബാർലി, ഗോതമ്പ്.
🌾നെല്ലിന്റെ പിറന്നാൾ – കന്നിമാസത്തിലെ മകം നക്ഷത്രം.
🌾നെല്ലിന്റെ ജന്മദേശം – ആഫ്രിക്ക.
🌾നെല്ലിന് 'ഒറൈസോൺ'പേര് നൽകിയത് – അരിസ്‌റ്റോട്ടിൽ.
🌾നെല്ലിന്റെ ക്രോമസോം സംഖ്യ – 24.
🌾ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര നെല്ല് വർഷമായി ആചരിച്ചത് – 2004.
🌾ലോകത്ത് ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്നത് – ഏഷ്യ.
🌾നെല്ല് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം – ചൈന.
🌾നെല്ല് ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം – ഇന്ത്യ.
🌾നെല്ല് ഉൽപാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യം – ഇന്തോനേഷ്യ.
🌾ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം – ഇന്ത്യ.
🌾ലോകത്ത് ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം – ചൈന.
🌾ഇന്ത്യയിൽ ഏറ്റവും അധികം കൃഷി ചെയ്തു വരുന്ന ധാന്യവിള– നെല്ല്.
🌾നെല്ല് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം – പശ്ചിമബംഗാൾ.
🌾ദക്ഷിണ ഇൻഡ്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം – ആന്ധ്രാപ്രദേശ്.
🌾'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന സംസ്ഥാനം – പഞ്ചാബ്.
🌾ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം – ഉത്തരമഹാസമതലം.
🌾ഇന്ത്യയുടെ നെല്ലറ' എന്നറിയപ്പെടുന്ന സംസ്ഥാനം – ആന്ധ്രാപ്രദേശ്.
അന്നപൂര്‍ണ എന്നറിയപ്പെടുന്ന സംസ്ഥാനം – ആന്ധ്രാപ്രദേശ്.
🌾മധ്യ ഇന്ത്യയുടെ നെൽപാത്രം' എന്നറിയപ്പെടുന്ന സംസ്ഥാനം – ചത്തീസ്ഗഡ്.
🌾നെല്ലിന്റെ താഴ്‌വര (ഡെൻജോങ്)' എന്നറിയുന്ന സംസ്ഥാനം – സിക്കിം.
'തെക്കേ ഇന്ത്യയുടെ ധാന്യപ്പുര'എന്നറിയപ്പെടുന്ന സ്ഥലം – തഞ്ചാവൂർ
തമിഴ്നാടിന്റെ നെല്ലറ – തഞ്ചാവൂർ.

🌾കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയുന്ന വിളകൾ – നെല്ല്, റബർ, തെങ്ങ്.
🌾കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള – നെല്ല് (7.7 ശതമാനം).
🌾കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് കൃഷി ചെയ്യുന്ന ജില്ല – പാലക്കാട്.
കേരളത്തിന്റെ നെല്ലറ – കുട്ടനാട്.

🌾കേരളത്തിന്റെ നെല്ലറ' എന്നറിയപ്പെടുന്ന ജില്ല – പാലക്കാട്.
🌾കേരളത്തിലെ നെൽക്കിണ്ണം' എന്നറിയപ്പെടുന്ന ജില്ല – പാലക്കാട്.
🌾തിരുവിതാംകൂറിന്റെ നെല്ലറ – നാഞ്ചിനാട്.
🌾നെൽകൃഷിയിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല – ആലപ്പുഴ.
🌾അരിയില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷകം – അന്നജം (80 ശതമാനത്തോളം).
🌾അരിയുടെ തവിടില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ – തയാമിന്‍ (വൈറ്റമിൻ ബി-1).
🌾കേരളത്തിലെ നെല്ലുവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് – 2008 ഓഗസ്റ്റ് 11.
🌾പി വത്സലയുടെ ആദ്യനോവല്‍ – നെല്ല്.


നെല്‍കൃഷി
നെല്ല് | Paddy |  Keral PSC Frequently asked Question about Nellu.

കൃഷി കാലങ്ങൾ

നമ്മുടെ നാട്ടിൽ സാധാരണയായി മൂന്ന് നെല്‍കൃഷി രീതികളാണുള്ളത്. അവ താഴെ കൊടുത്തിരിക്കുന്നവയാണ് :

  • വിരിപ്പ്  – മെയ്‌-ജൂണ്‍
    • കന്നികൃഷി, കന്നിപ്പൂവ്.
  • മുണ്ടകൻ – സെപ്റ്റംബര്‍-ഒക്ടോബര്‍
    • രണ്ടാം വിള.
  • പുഞ്ച – ഡിസംബര്‍-ജനുവരി.
    • മൂന്നാം വിള, ഗ്രീഷ്മകാല വിള.

🌾 നെൽക്ക്യഷിക്ക് ഏറ്റവും യോജിച്ച മണ്ണേത് – എക്കൽ.

🌾 ഖാരിഫ് വിളകൾക്ക് ഉദാഹരണം – നെല്ല്,

🌾 ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം – 13-14 ദിവസങ്ങൾ. 

🌾 കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന സീസൺ – 
       മുണ്ടകൻ കാലം.

🌾 ഇന്ത്യയിൽ സമുദ്രനിരപ്പിനും താഴെ നെൽകൃഷി ചെയ്യുന്ന പ്രദേശം – 
      കുട്ടനാട്.

🌾 നെല്ലിന്റെ കൃഷിക്ക് ആവശ്യമായ ഊഷ്മാവ് – 10°C to 35°C.

🌾 നെല്ലിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂലമായ അമ്ലക്ഷാരാവസ്ഥ – pH 5      
      മുതല്‍ 8 വരെ.

🌾 എത്ര വരെ  മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്‌ നെല്‍ക്കൃഷിക്ക്‌ ഏറ്റവും   
       അനുയോജ്യമായത്? 100 സെ.മീ. മുതൽ 200 സെ.മീ. വരെ.

🌾 ഒരേക്കറിൽ വിതയ്ക്കാൻ ആവശ്യമായ ശരാശരി നെൽവിത്തിന്റെ       
       അളവ്    – 32 മുതൽ 40 കിലോഗ്രാം.

🌾 നെല്ലില്‍ പരാഗണം നടക്കുന്നത്  എങ്ങനെയാണ്  –  കാറ്റ് വഴി.

🌾 സ്വയം പരാഗണം നടത്തുന്ന സസ്യം.

🌾 പറിച്ചു നടുന്ന പാടങ്ങളിൽ ഒരേക്കറിൽ പറിച്ചു നടുന്നതിന് ഞാറ്റടി 
       തയ്യാറാക്കാൻ ആവശ്യമായ നെല്ലിന്റെ  അളവ്  – 24 മുതൽ 34 കിലോഗ്രാം

🌾 വിത്ത് വിതച്ച് വിളവെടുക്കാൻ എടുക്കുന്ന സമയം  – 90 മുതൽ 120 
       ദിവസങ്ങൾ.

🌾 നെല്ലിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ – ബ്ലൈറ്റ് ഡിസീസ്, മുഞ്ഞ, 
       ഇലപ്പുള്ളി, വരിനെല്ല്

🌾 നെല്ല് കൃഷിക്ക് പ്രധാനമായ ഉപയോഗിക്കുന്ന രാസ വളങ്ങൾ  – കുമ്മായം, 
       യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, സ്യൂഡോമോണാസ്  കൾച്ചർ       
       ലായനി.

🌾 നെൽപ്പാടങ്ങളിൽ കുമ്മായം ചേർക്കുന്നത് – അമ്ലത (പുളിരസം) 
       കുറയ്ക്കാൻ.

🌾 അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം – നെല്ല്.

🌾 ആഗോള താപനത്തിനു കാരണമാകുന്നതും നെൽവയലിൽ നിന്നും 
        വമിക്കുന്നതുമായ വാതകം – മീഥേൻ.

🌾 ദ്വിതീയ സൂക്ഷ്മ മൂലകങ്ങളുടെ കമ്മി നികത്തി കൂടുതല്‍ വിളവിനായി       
       കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ പോഷകമിശ്രിതം –       
       സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്.

🌾 നെൽപ്പാടങ്ങളിൽ കൊയ്തും മെതിയും ചെയ്യാൻ ഉപയോഗിക്കുന്ന  
       യന്ത്രത്തിന്റെ പേര് – കമ്പയിൻ ഹാർവെസ്റ്റർ.

🌾 നെല്ലിന്‍റെ താങ്ങുവില – 28.30 രൂപ  (കിലോയ്ക്ക് )

🌾 നെല്ലിന്റെ താങ്ങുവില (MSP) ശുപാർശ ചെയ്യുകയും, വില      
      നിശ്ചയിക്കുകയും ചെയ്യുന്നത് – കാർഷിക വില നിർണ്ണയ കമ്മീഷൻ  
       (കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്സ് ആൻഡ് പ്രൈസസ് ).1965 
       ജനുവരി ഒന്നിനാണ് രൂപീകൃതമായത്.
     
    നെല്ല് ഇനങ്ങൾ


    നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട നെല്ലിനങ്ങള്‍

    • നാടന്‍ നെല്ല് ഇനങ്ങള്‍ – കൊച്ചു വിത്ത്, കരവാള, വെളുത്ത വട്ടന്‍, ചുവന്ന വട്ടന്‍, പറമ്പുവട്ടന്‍, കട്ടമോടന്‍, കറുത്ത മോടന്‍, ചുവന്ന മോടന്‍, അരി മോടന്‍.

    • അത്യുല്‍പാദനശേഷിയുളളവ – അന്നപൂര്‍ണ്ണ, അരുണ, ഹ്രസ്വ, രോഹിണി, ത്രിവേണി, ജ്യോതി, സ്വര്‍ണ്ണപ്രഭ, ഐശ്വര്യ, ഹര്‍ഷ, വര്‍ഷ, സംയുക്ത, വൈശാഖ്, ഓണം, ചിങ്ങം, കാര്‍ത്തിക, രേവതി, രമണിക, പ്രത്യാശ, കുഞ്ഞുകുഞ്ഞു വര്‍ണ്ണ, കുഞ്ഞുകുഞ്ഞു പ്രിയ, മനുപ്രിയ, പൊന്നാര്യൻ.

    • സുഗന്ധ നെല്ലിനങ്ങൾ – ജീരകശാല, ഗന്ധകശാല, കയമ, കസ്തൂരി, ഞവര, കവുങ്ങിൽ പുത്താല, രസഗദം, സുഗന്ധമതി, ചെന്നെല്ല്, ചോമല, ഒറ്റമ്പലരിക്കായമ, വേലുമ്പാല.

    • ഔഷധ നെല്ലിനങ്ങൾ– ഞവര, എരുമക്കാരി, കുഞ്ഞിനെല്ല്, കറുത്തചമ്പാവ്, ചെന്നെല്ല്.


    കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങൾ


    നിലവിൽ കേരളത്തിൽ നാല് നെല്ല് ഗവേഷണ കേന്ദ്രങ്ങളാണ് ഉള്ളത് 
    • വൈറ്റില (എറണാകുളം) 
    • പട്ടാമ്പി (പാലക്കാട്) 
    • കായംകുളം (ആലപ്പുഴ) 
    • മങ്കൊമ്പ് (ആലപ്പുഴ) 

    PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ


    നെല്ലുമായി ബന്ധപ്പെട്ട് പി.എസ്.സി. യുടെ എൽ.ഡി.സി. ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ
    നെല്ല് | Paddy |  Keral PSC Frequently asked Question about Nellu.
    1
    ലോകജനസംഖ്യയുടെ പകുതിയോളവും ആശ്രയിക്കുന്ന ഭക്ഷ്യധാന്യമേത്‌?
    2
    അരിയുല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ രണ്ടു രാജ്യങ്ങൾ ഏതൊക്കെ?
    3
    നെല്ലിന്റെ ശാസ്ത്രീയ നാമമെന്ത്?
    4
    ലോകത്തെ അരി ഉത്പാദനത്തിന്റെ എത്ര ശതമാനമാണ്‌ ഇന്ത്യയില്‍?
    5
    ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യമേത്‌?
    6
    നെല്‍കൃഷിക്ക്‌ ഏറ്റവും യോജിച്ച മണ്ണിനമേത്‌?
    7
    എത്ര മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്‌ നെല്‍ക്കൃഷിക്ക്‌ ഏറ്റവും യോജിച്ചത്‌?
    8
    സമുദ്രനിരപ്പിനും താഴെ നെല്‍ക്കൃഷിയുള്ള ലോകത്തിലെ ഏകപ്രദേശമേത്‌?
    9
    ഇന്ത്യയില്‍ ഏത്‌ വിളവെടുപ്പുകാലത്തെ പ്രധാന വിളയാണ്‌ നെല്ല്‌?
    11
    കേരളത്തില്‍ നെല്‍ക്കൃഷി നടത്തുന്ന മൂന്നു പ്രധാന സീസണുകൾ ഏവ?
    12
    കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍ക്കൃഷിയും ഉത്പ്പാദനവും നടക്കുന്നത്‌ ഏത്‌ സീസണിലാണ്‌?
    13
    ഒന്നാം വിള എന്നും അറിയപ്പെടുന്ന വിരിപ്പ് കൃഷിയില്‍ വിത്തിറക്കുന്നതെപ്പോൾ?
    14
    രണ്ടാംവിള എന്നറിയപ്പെടുന്ന മുണ്ടകനില്‍ വിത്തിറക്കുന്നതെപ്പോൾ?
    15
    മൂന്നാം വിള, ഗ്രീഷ്മകാല വിള എന്നീ പേരുകളുള്ള പുഞ്ചക്കൃഷി തുടങ്ങുന്നതെപ്പോൾ?
    16
    വിളവിസ്ത്യതിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ എത്രാമത്തെ സ്ഥാനമാണ്‌ നെല്ലിന്‌?
    17
    കേരള കാര്‍ഷിക സര്‍വകലാശാല 2007ല്‍ പുറത്തിറക്കിയ ചാഞ്ഞുവീഴാന്‍ സാധ്യതയില്ലാത്ത ചുവന്നമണിയുള്ള നെല്ലിനമേത്‌?
    18
    അന്താരാഷ്ട്ര നെല്ല്‌ വര്‍ഷമായി ഐക്യരാഷ്ട്രസംഘടന ആചരിച്ചതേത്‌?
    19
    1960 ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര നെല്ല്‌ ഗവേഷണ കേന്ദ്രം ഏവിടെയാണ്‌?
    20
    1946 ഏപ്രിലില്‍ നിലവില്‍ വന്ന സെന്‍ട്രല്‍ റൈസ്‌ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ സ്ഥിതി ചെയ്യുന്നതെവിടെ?
    21
    അന്താരാഷ്ട്ര നെല്ല്‌ ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത അത്ഭുത നെല്ല്‌ (Miracle Rice) എന്നറിയപ്പെട്ടതേത്‌ ?
    22
    ജനിതകസാങ്കേതിക വിദ്യയിലൂടെ സ്വിസ്‌ ഫെഡറല്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ചെടുത്ത വൈറ്റമിന്‍-എ സമ്പുഷ്ടമായ നെല്ലിനമേത്‌?
    23
    ഗോൾഡന്‍ റൈസ്‌ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍മാര്‍ ആരെല്ലാം?
    24
    അരിയുടെ തവിടില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിനേത്‌?
    25
    ബെറി-ബെറി രോഗം ഏത്‌ വൈറ്റമിന്റെ കുറവു മൂലമാണ്?
    26
    സ്വയം പരാഗണം നടത്തുന്ന സസ്യത്തിനുദാഹരണമേത്?
    27
    അരിയില്‍ 80 ശതമാനത്തോളം അടങ്ങിയിരിക്കുന്ന പോഷകമേത്?
    28
    ഏറ്റവും കൂടുതല്‍ അരിയുല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമേത്‌?
    29
    ഇന്ത്യയിലെ പ്രധാന സുഗന്ധനെല്ലിനമേത്‌?
    30
    ഇന്ത്യയുടെ നെല്ലറ, അന്നപൂര്‍ണ എന്നീ അപരനാമങ്ങൾ ഉള്ള സംസ്ഥാനമേത്‌?
    31
    അന്താരാഷ്ട്ര നെല്ല്‌ ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത അത്ഭുത നെല്ല്‌ (Miracle Rice) എന്നറിയപ്പെട്ടതേത്‌?
    32
    ഉപ്പുവെള്ളം കറയുന്ന പ്രദേശങ്ങളിലും കൃഷി ചെയ്യാന്‍ കഴിയുന്ന, കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത നെല്‍വിത്തിനമേത്‌?

    തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
    Post a Comment

    Post a Comment