pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Kerala Government Temporary jobs | കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ (16/10/2025) .

Are you looking for temporary government job opportunities in Kerala? This post provides the latest updates on available vacancies in various districts of Kerala.
കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ | kerala government temporary jobs (05/08/2023).
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള താല്‍ക്കാലിക ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് ,വിശദമായി വായിച്ചു മനസിലാക്കി അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക.

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ |  Kerala Government Temporary Jobs (16/10/2025).  


സ്ഥിര വരുമാനത്തോടെ ജോലി
  • അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു.
  • പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഹൈക്കോൺ ഇന്ത്യയിൽ പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നിഷ്യനായി നിയമനം ലഭിക്കും.
  • യോഗ്യത: ഐ ടി ഐ അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ ബി. ടെക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
  • രജിസ്റ്റർ ചെയ്യുക: https://forms.gle/uFYfeLtSscKZaVbe8
  • ഫോൺ : 9495999658
കുടുംബശ്രീയിൽ അവസരം
  • കോട്ടയം ജില്ലയിലെ വാഴൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി. പദ്ധതിയിൽ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
  • അപേക്ഷകർ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആകണം.
  • യോഗ്യത: പ്ലസ് ടു
  • പ്രായപരിധി: 25-45 വയസ്
  • അപേക്ഷകർ വാഴൂർ ബ്ലോക്ക് പരിധിയിൽ ഉള്ളവരും സ്ഥിരതാമസക്കാരും ആയിരിക്കണം.
  • വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടപ്പം താഴെപ്പറയുന്ന രേഖകൾ സഹിതം സമർപ്പിക്കുക:
    • ബയോഡാറ്റ
    • യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്
    • അയൽക്കൂട്ട കുടുംബാംഗം / ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്ന് തെളിയിക്കുന്ന സി.ഡി.എസി.യുടെ കത്ത്
  • രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 25 വൈകിട്ട് 5 മണിക്ക് മുൻപ്, കോട്ടയം കുടുംബശ്രീ ജില്ല മിഷൻ ഓഫീസ്.
  • കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം.
ഇൻസ്ട്രക്ടർ ഒഴിവ്
  • കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ മെഷീനിസ്റ്റ് ട്രേഡിൽ എസ്.സി. വിഭാഗത്തിൽപ്പെട്ട ഇൻസ്ട്രക്ടർമാരുടെ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
  • അഭിമുഖം: ഒക്ടോബർ 17 രാവിലെ 10 മണിക്ക്
  • എസ്.സി. വിഭാഗത്തിൽ അപേക്ഷകരില്ലെങ്കിൽ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കും.
  • യോഗ്യത:
    • മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് + 1 വർഷ പരിചയം
    • അല്ലെങ്കിൽ ഡിപ്ലോമ + 2 വർഷ പരിചയം
    • അല്ലെങ്കിൽ മെഷീനിസ്റ്റ് ട്രേഡിൽ എൻ.ടി.സി + 3 വർഷ പരിചയം
  • അസല്‍ സര്‍ട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
  • ഫോൺ: 0481-2535562
നവോദയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ്
  • വയനാട് പി.എം ശ്രീ സ്കൂൾ ജവഹർ നവോദയ വിദ്യാലയത്തിൽ പിജിടി കെമിസ്ട്രി ഒഴിവുണ്ട്.
  • യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ എം.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ ബയോകെമിസ്ട്രി കൂടാതെ ബി.എഡ്.
  • അസൽ സർട്ടിഫിക്കറ്റുകൾ, ഒരു സെറ്റ് പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിൽ സംബന്ധിക്കണം.
  • അഭിമുഖ തീയതി: ഒക്ടോബർ 18, രാവിലെ 10 മണിക്ക്
  • സ്ഥലം: ലക്കിടി നവോദയ വിദ്യാലയം
  • ഫോൺ: 04936 298550, 298850, 9447620492
ഭൂമി സൂക്ഷിപ്പുകാരൻ
  • എറണാകുളം തോപ്പുംപടി വില്ലേജിൽ അമാൽഗമേറ്റഡ് ഫണ്ട് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ സൂക്ഷിപ്പുകാരൻ തസ്തികയ്ക്ക് സമീപവാസികളായ വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 25
  • വിലാസം: ജില്ലാ സൈനികക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ, കാക്കനാട്, പിൻ-682030
  • ഫോൺ: 0484-2422238
വീഡിയോ എഡിറ്റർ ഒഴിവ്
  • നോർക്ക റൂട്ട്‌സിൽ വീഡിയോ എഡിറ്റർ cum ഗ്രാഫിക് ഡിസൈനറുടെ ഒഴിവുണ്ട്.
  • യോഗ്യത: വിഷ്വൽ കമ്മ്യൂണിക്കേഷനിൽ പ്രൊഫഷണൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത + 3 വർഷം പ്രവൃത്തി പരിചയം. അല്ലെങ്കിൽ പ്ലസ് ടു യോഗ്യത + വീഡിയോ എഡിറ്റിംഗ്/ഗ്രാഫിക് ഡിസൈൻ മേഖലയിൽ 4 വർഷം പ്രവൃത്തി പരിചയം.
  • അപേക്ഷകൾ ഇമെയിൽ വഴി അയക്കുക: cmdtvpm.rec@gmail.com
  • അപേക്ഷകൾ എത്തിക്കേണ്ട അവസാന തീയതി: ഒക്ടോബർ 17, വൈകിട്ട് 5 മണിക്ക് മുൻപ്
  • കൂടുതൽ വിവരങ്ങൾ: https://cmd.kerala.gov.in/
  • സിറ്റി/റഫറൻസ്: പി.എൻ.എക്സ് 5154/2025
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സ്
  • അസാപ് പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സിന്റെ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
  • ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം.
  • വാരാന്ത്യ ക്ലാസുകളാണ്.
  • 400 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിൽ പ്രാക്ടിക്കൽ പരിശീലനത്തിനായി ഇന്റേൺഷിപ്പ് ലഭിക്കും.
  • ഫോൺ: 9495999712
ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ്
  • അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
  • യോഗ്യത: എസ്.എസ്.എൽ.സി പാസായവർ.
  • ഫോൺ: 9495999712
ഫാമിലി കൗൺസിലർ നിയമനം
  • കണ്ണൂർ സിറ്റി ജില്ലയിൽ ജെൻഡർ അവെയർനസ് സ്റ്റേറ്റ് പ്ലാൻ സ്‌കീം പ്രകാരം താൽക്കാലിക അടിസ്ഥാനത്തിൽ ഫാമിലി കൗൺസിലർമാരെ നിയമിക്കുന്നു.
  • യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം കൂടാതെ രണ്ട് വർഷത്തെ കൗൺസിലിംഗ് പരിചയം ഉള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
  • അപേക്ഷ സമർപ്പിക്കൽ: ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി അപേക്ഷകർ എത്തിക്കണം.
  • അവസാന തീയതി: ഒക്ടോബർ 25നകം
  • സ്ഥലം: കണ്ണൂർ സിറ്റി ഡി.എച്ച്.ค്യൂ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സി ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ഓഫീസ്
തൊഴിൽ മേള – അസാപ് കേരള
  • അസാപ് കേരള കണ്ണൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു.
  • തീയതി & സമയം: ഒക്ടോബർ 18, രാവിലെ 9:30 മുതൽ
  • താൽപര്യമുള്ളവർ ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായ് പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം.
  • സൗജന്യ രജിസ്ട്രേഷൻ: https://forms.gle/yKdA8LLMaRyhc-gHX8 അല്ലെങ്കിൽ ഫോൺ: 9495999712
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
  • കുറുമാത്തൂർ ഗവ. ഐ.ടി.ഐയിൽ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡിൽ താൽക്കാലിക അധിഷ്ഠിതത്തിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമിക്കുന്നു.
  • യോഗ്യത:
    • ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിഗ്രി + 1 വർഷ പ്രവൃത്തി പരിചയം
    • ഡിപ്ലോമ + 2 വർഷ പ്രവൃത്തി പരിചയം
    • ബന്ധപ്പെട്ട ട്രേഡിലെ എൻ.ടി.സി / എൻ. എ.സി + 3 വർഷ പ്രവൃത്തി പരിചയം
  • അഭിമുഖം: ഒക്ടോബർ 17, രാവിലെ 11 മണിക്ക്, കൂനത്ത് പ്രവർത്തിക്കുന്ന ഐ.ടി.ഐ ഓഫീസ്
  • അപേക്ഷ സമർപ്പിക്കൽ: അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം
  • ഫോൺ: 0460-2225450, 9061762960
അപ്പ്രന്റീസ് ക്ലർക്ക് നിയമനം 
  • എറണാകുളം ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി ഐ.ടി.ഐയിൽ അപ്പ്രന്റീസ് ക്ലർക്ക് നിയമനത്തിനായി കൂടിക്കാഴ്ച സംഘടിപ്പിക്കുന്നു.
  • യോഗ്യത: ബിരുദം + ഡി.സി.എ / സി.ഒ.പി.എ വിദ്യാഭ്യാസ യോഗ്യത. അപേക്ഷക്കാർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം.
  • അപേക്ഷ സമർപ്പിക്കൽ: അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം (അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ)
  • കൂടിക്കാഴ്ച: ഒക്ടോബർ 21, രാവിലെ 11 മണി, കാക്കനാട് സിവിൽ സ്റ്റേഷനിലെ മൂന്നാം നില, ജില്ലാ പട്ടികജാതി വികസന ഓഫീസ്
  • കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട ഓഫീസുമായി ബന്ധപ്പെടുക.
  • ഫോൺ: 0484-2422256
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
  • കളശ്ശേരി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയൽ അസിസ്റ്റന്റ് - ഇംഗ്ലീഷ്) തസ്തികയിൽ ഒഴിവ്.
  • യോഗ്യത:
    • നാഷണൽ ഡ്രേഡ് സർട്ടിഫിക്കറ്റ് ഇൻ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) + 3 വർഷ പ്രവൃത്തി പരിചയം
    • അപ്രന്റിസ്ഷിപ്പ് ഇൻ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) + 2 വർഷ പ്രവൃത്തി പരിചയം
    • അല്ലെങ്കിൽ ഡിപ്ലോമ ഇൻ കൊമെർഷ്യൽ പ്രാക്ടീസ് + 2 വർഷ പ്രവൃത്തി പരിചയം
  • അഭിമുഖം: ഒക്ടോബർ 21, രാവിലെ 11 മണി, അസ്സൽ രേഖകൾ സഹിതം കളശ്ശേരി ഐ.ടി.ഐ
  • ഫോൺ: 0484-2544750
പ്രയുക്തി 2025 ജോബ് ഫെയർ 
  • ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും കോട്ടയം മോഡൽ കരിയർ സെന്ററും ഏറ്റുമാനൂർ മംഗളം കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ സഹകരണത്തോടെ കോളജ് കാമ്പസ്സിൽ ഒക്ടോബർ 18 (ശനിയാഴ്ച) പ്രയുക്തി 2025 ജോബ് ഫെയർ നടത്തുന്നു.
  • ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ, ഹോസ്പിറ്റാലിറ്റി, ഫിനാൻസ്, മാർക്കറ്റിംഗ്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ 25 പ്രമുഖ കമ്പനികൾ പങ്കെടുക്കും.
  • യോഗ്യത: എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ., ഡിപ്ലോമ, ബി.ടിക്, എം.ബി.എ., ബി.സി.എ., എം.സി.എ.
  • തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ആയിരത്തിലധികം ഒഴിവുകൾ.
  • സൗജന്യ രജിസ്ട്രേഷൻ: https://forms.gle?tmRFr3XixViRX8lV3
  • ഫോൺ: 0481-2563451, 8138908657
പ്രൊജക്റ്റ് കോർഡിനേറ്റർ ഒഴിവ് 
  • വേമ്പനാട്ട് കായലിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 'ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്‌സ് മാനേജ്‌മെന്റ് ഇൻ ഇൻലാൻഡ് അക്വാറ്റിക് എക്കോസിസ്റ്റം' പദ്ധതിയുടെ ഭാഗമായി പ്രൊജക്റ്റ് കോർഡിനേറ്ററെ ദിവസവേതന / കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
  • യോഗ്യത:
    • ബി.എഫ്.എസ്.സി. / എം.എഫ്.എസ്.സി. / എം.എസ്.സി. ഇൻഡസ്ട്രിയൽ ഫിഷറീസ്
    • എം.എസ്.സി. അക്വാറ്റിക് ബയോളജി / എം.എസ്.സി. മാരിക്കൾച്ചർ അല്ലെങ്കിൽ അക്വാകൾച്ചർ / സുവോളജി
    • ബിരുദാനന്തര ബിരുദം + കമ്പ്യൂട്ടർ പരിജ്ഞാനം
  • അപേക്ഷ സമർപ്പിക്കൽ: ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം തപാൽ മാർഗമോ നേരിട്ടോ
  • അവസാന തീയതി: ഒക്ടോബർ 17, വൈകീട്ട് 5 മണിക്ക് മുൻപ്
  • വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, രേവതി, കാരാപ്പുഴ, കോട്ടയം വെസ്റ്റ് പി.ഒ - 686003
  • ഫോൺ: 0481-2566823
  • സിറ്റി/റഫറൻസ്: കെ.ഐ.ഒ.പി.ആർ. 2758/2025
വെറ്ററിനറി ഡോക്ടർ നിയമനം
  • മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു.
  • യോഗ്യത: വെറ്ററിനറി ബിരുദം + കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ
  • അപേക്ഷ സമർപ്പിക്കൽ: യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം
  • അഭിമുഖം: ഒക്ടോബർ 18, രാവിലെ 10:30, കൽപ്പറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസ്
  • ഫോൺ: 04936-202292
ഹിന്ദി അധ്യാപക കോഴ്‌സ് സീറ്റൊഴിവ്
  • കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സ് 2025-27 ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്.
  • യോഗ്യത: 50% മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഡിഗ്രി, എം.എ വിജയിച്ചവർക്ക് അപേക്ഷിക്കാം.
  • പ്രായപരിധി: 17 മുതൽ 35 വയസ്സ്
  • അപേക്ഷ സമർപ്പിക്കൽ: അസൽ രേഖകളുമായി ഒക്‌ടോബർ 31, 5 മണിക്ക് മുൻപായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തിച്ചേർന്ന് അഡ്മിഷൻ എടുക്കണം.
  • കൂടുതൽ വിവരങ്ങൾ: 8547126028, 04734-296496
  • റഫറൻസ്: പി.എൻ.എക്സ് 5124/2025
സെക്യൂരിറ്റി ഗാർഡ് ഒഴിവ് 
  • തിരുവനന്തപുരം ഗവ. ലോ കോളേജിൽ സെക്യൂരിറ്റി ഗാർഡിന്റെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.
  • അഭിമുഖം: ഒക്ടോബർ 24, രാവിലെ 10:30, കോളേജ് ഓഫീസ്
  • പ്രായപരിധി: 30-55 വയസ്സ്
  • മുൻഗണന: എക്സ് മിലിറ്ററി ഉദ്യോഗാർഥികൾക്ക്
  • അപേക്ഷ സമർപ്പിക്കൽ: അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം
  • റഫറൻസ്: പി.എൻ.എക്സ് 5130/2025
കേരള സർക്കാറിന്റെ വിവിധ തസ്തികകളില്‍ നിരവധി താതാകലിക ഒഴിലുകൾ. ജോലി നേടാന്‍ പരീക്ഷകൾ എഴുതി കാത്തിരിക്കേണ്ട കാര്യമില്ല. നേരിട്ട് ഇന്റർവ്യൂ മാത്രമാണ് നടക്കുന്നത്.
നിങ്ങളുടെ പഞ്ചായത്തുകളില്‍ ജോലി നേടാം – PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍ , Kerala Government Temporary jobs
Post a Comment

Post a Comment