pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Moon | ചന്ദ്രൻ | Chandrayaan 3 PSC Questions | PSC Study Material Malayalam.

Earth's closest neighbour in space is the Moon. Moon PSC questions and Chandrayaan 3 PSC questions appear again and again in the Geography, Science and Current Affairs sections of every Kerala PSC exam. A clear understanding of the Moon and the Solar System is therefore a must. Aspiring Kerala PSC candidates, here is our free online study material prepared specially for Kerala PSC exams, including LDC, LGS, Degree Level Prelims and other 10th Grade Examinations. This Kerala PSC GK note covers Moon facts in Malayalam, phases of the Moon, eclipses, tides, Apollo missions and Chandrayaan 1, 2, 3 — now with an interactive Moon Phase Lab and a scored Mock Test!
Moon | ചന്ദ്രൻ | Chandrayaan 3 PSC Questions | PSC Study Material Malayalam.
ചന്ദ്രൻ (Moon), ചന്ദ്രയാൻ ദൗത്യങ്ങൾ (Chandrayaan) എന്നിവയുമായി ബന്ധപ്പെട്ട് പി.എസ്.സി. യുടെ എൽ.ഡി.സി., എൽ.ജി.എസ്., ഡിഗ്രി ലെവൽ ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള മുഴുവൻ വസ്തുതകളും ഇവിടെ നിന്നും പഠിക്കാം. ചന്ദ്രൻ PSC ചോദ്യങ്ങൾ, ചന്ദ്രയാൻ 3 ക്വിസ്, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ, ഗ്രഹണം, വേലിയേറ്റം എന്നിവ ലളിതമായ മലയാളത്തിൽ. വായിച്ച ശേഷം അവസാനം നൽകിയിരിക്കുന്ന Mock Test എഴുതി നിങ്ങളുടെ സ്കോർ പരിശോധിക്കൂ! 🌙

എന്താണ് ചന്ദ്രൻ? (Moon Facts in Malayalam)


ചന്ദ്രൻ (The Moon)
ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹം
Earth's only natural satellite
ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനമാണ് ചന്ദ്രനുള്ളത്. ഏകദേശം 450 കോടി വർഷങ്ങൾക്ക് മുമ്പ് ചൊവ്വയോളം വലിപ്പമുള്ള 'തിയ' (Theia) എന്ന ആകാശഗോളം ഭൂമിയിൽ ഇടിച്ചപ്പോൾ തെറിച്ച അവശിഷ്ടങ്ങൾ ഒന്നുചേർന്നാണ് ചന്ദ്രൻ രൂപപ്പെട്ടതെന്നാണ് ഏറ്റവും അംഗീകരിക്കപ്പെട്ട സിദ്ധാന്തം — ഭീമൻ ആഘാത സിദ്ധാന്തം (Giant Impact Hypothesis).

ചന്ദ്രന് സ്വന്തമായി പ്രകാശമില്ല; സൂര്യപ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. അന്തരീക്ഷം ഇല്ലാത്തതിനാൽ ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണപ്പെടുന്നു, ശബ്ദം സഞ്ചരിക്കുന്നില്ല, പകൽ +127°C വരെയും രാത്രി −173°C വരെയും താപനില വ്യത്യാസപ്പെടുന്നു.

ചന്ദ്രന്റെ ഭ്രമണകാലവും (Rotation) പരിക്രമണകാലവും (Revolution) തുല്യമായതിനാൽ (27.3 ദിവസം) ചന്ദ്രന്റെ ഒരേ വശം മാത്രമേ ഭൂമിയിൽ നിന്ന് കാണാൻ കഴിയൂ. ഇതിനെ Tidal Locking / Synchronous Rotation എന്ന് പറയുന്നു. ചന്ദ്രന്റെ നേരിയ ആട്ടം (Libration) കാരണം ആകെ ഏകദേശം 59% ഭാഗം നമുക്ക് കാണാൻ കഴിയും. ചന്ദ്രനിലെ ഇരുണ്ട സമതലങ്ങളെ 'മരിയ' (Maria – കടലുകൾ) എന്ന് വിളിക്കുന്നു; പുരാതന ലാവ ഉറഞ്ഞുണ്ടായ ബസാൾട്ട് സമതലങ്ങളാണ് ഇവ.

The Moon

The Moon is Earth's only natural satellite and the fifth largest moon in the Solar System. It shines by reflecting sunlight and always shows the same face to Earth because its rotation period equals its orbital period. Let us take a look at some quick facts about the Moon:
 
  • The Moon is slowly moving away from Earth at about 3.8 cm per year.
  • Its gravity is about 1/6th of Earth's — a 60 kg person would weigh like 10 kg there.
  • Moonlight takes only about 1.3 seconds to reach Earth (sunlight takes 8 min 20 s).
  • Only 12 humans have ever walked on the Moon (Apollo 11 to Apollo 17, 1969–1972).
  • The study of the Moon is called Selenology (from Selene, the Greek Moon goddess).

💡 ഓർമ്മക്കുറിപ്പ്: ചന്ദ്രനിൽ അന്തരീക്ഷമില്ല → ആകാശം കറുപ്പ്, ശബ്ദമില്ല, കാറ്റില്ല, മഴയില്ല. അതുകൊണ്ടാണ് 1969-ൽ നീൽ ആംസ്ട്രോങ് പതിപ്പിച്ച കാൽപ്പാടുകൾ ഇപ്പോഴും മായാതെ നിലനിൽക്കുന്നത്!

Solar System (സൗരയൂഥം) Study Material More GK Notes

ചന്ദ്രൻ ഒറ്റനോട്ടത്തിൽ (Quick Facts)


ഭൂമിയിൽ നിന്നുള്ള ശരാശരി ദൂരം 3,84,400 കി.മീ
വ്യാസം (Diameter) 3,474 കി.മീ (ഭൂമിയുടെ ഏകദേശം 1/4)
പിണ്ഡം (Mass) ഭൂമിയുടെ 1/81
ഗുരുത്വാകർഷണം (Gravity) ഭൂമിയുടെ 1/6
പലായന പ്രവേഗം (Escape Velocity) 2.38 കി.മീ/സെക്കൻഡ് (ഭൂമി: 11.2)
പരിക്രമണകാലം (Sidereal Month) 27.3 ദിവസം (27 ദി. 7 മ. 43 മി.)
ചാന്ദ്രമാസം (Synodic Month) 29.5 ദിവസം (പൗർണമി → പൗർണമി)
പ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കൻഡ്
ചന്ദ്രനിലെ ഒരു പകൽ ഏകദേശം 14 ഭൗമദിനങ്ങൾ
താപനില +127°C മുതൽ −173°C വരെ
അന്തരീക്ഷം ഇല്ല (വളരെ നേരിയ Exosphere മാത്രം)
പഠനശാഖ സെലനോളജി (Selenology)
ഭൂമിയിൽ നിന്ന് അകലുന്ന നിരക്ക് പ്രതിവർഷം ~3.8 സെ.മീ

⚖️ ഭൂമി vs ചന്ദ്രൻ (താരതമ്യം)

വ്യാസം
ഭൂമി 12,756 km
ചന്ദ്രൻ 3,474
ഗുരുത്വാകർഷണം
ഭൂമി 1 g
1/6 g
പലായന പ്രവേഗം
ഭൂമി 11.2 km/s
2.38

🃏 അറിയാമോ? (കാർഡിൽ ടാപ്പ് ചെയ്യൂ)

🦶 ചന്ദ്രനിൽ നടന്നത് എത്ര പേർ?
12 പേർ – എല്ലാവരും അമേരിക്കക്കാർ (1969–1972)
🌍 ചന്ദ്രനിൽ നിന്ന് ഭൂമി കാണുമ്പോൾ?
ഭൂമിക്കും വൃദ്ധിക്ഷയങ്ങൾ (Phases) കാണാം – 'Earthrise'
🚩 ചന്ദ്രനിൽ ആദ്യമെത്തിയ ഇന്ത്യൻ പതാക?
ചന്ദ്രയാൻ-1 ന്റെ Moon Impact Probe വഴി (2008 നവംബർ 14)
💧 ചന്ദ്രനിൽ വെള്ളമുണ്ടോ?
ജല തന്മാത്രകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത് ചന്ദ്രയാൻ-1
🧪 ദക്ഷിണധ്രുവത്തിൽ കണ്ടെത്തിയ മൂലകം?
പ്രഗ്യാൻ റോവർ സൾഫർ (Sulphur) സാന്നിധ്യം സ്ഥിരീകരിച്ചു
🔭 ചന്ദ്രനെ ആദ്യമായി ടെലിസ്കോപ്പിൽ?
ഗലീലിയോ ഗലീലി – 1609-ൽ


ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ (Phases of the Moon)


ചന്ദ്രൻ ഭൂമിയെ ചുറ്റുമ്പോൾ സൂര്യപ്രകാശം പതിക്കുന്ന ഭാഗത്തിന്റെ എത്ര അംശം ഭൂമിയിൽ നിന്ന് കാണുന്നു എന്നതനുസരിച്ച് ചന്ദ്രന്റെ ആകൃതി മാറുന്നതായി തോന്നുന്നു. ഇതാണ് വൃദ്ധിക്ഷയങ്ങൾ (Phases). അമാവാസി മുതൽ പൗർണമി വരെ ചന്ദ്രൻ വലുതാകുന്ന കാലം ശുക്ലപക്ഷം (വെളുത്തപക്ഷം); പൗർണമി മുതൽ അമാവാസി വരെ ചെറുതാകുന്ന കാലം കൃഷ്ണപക്ഷം (കറുത്തപക്ഷം).

  • 🌑 അമാവാസി / കറുത്തവാവ് – New Moon
  • 🌒 വളരുന്ന ചന്ദ്രക്കല – Waxing Crescent
  • 🌓 ഒന്നാം പാദം – First Quarter
  • 🌔 വളരുന്ന ഗിബ്ബസ് – Waxing Gibbous
  • 🌕 പൗർണമി / വെളുത്തവാവ് – Full Moon
  • 🌖 ക്ഷയിക്കുന്ന ഗിബ്ബസ് – Waning Gibbous
  • 🌗 അവസാന പാദം – Last Quarter
  • 🌘 ക്ഷയിക്കുന്ന ചന്ദ്രക്കല – Waning Crescent
🔭 Moon Phase Lab: താഴെയുള്ള സ്ലൈഡർ നീക്കി നോക്കൂ, അല്ലെങ്കിൽ ▶ Play അമർത്തൂ. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതും, ഭൂമിയിൽ (കേരളത്തിൽ) നിന്ന് നമ്മൾ കാണുന്ന ചന്ദ്രന്റെ ആകൃതിയും, ആ ദിവസത്തെ വേലിയേറ്റവും ഒരുമിച്ച് കാണാം!
ബഹിരാകാശത്ത് നിന്ന് (Top View)
☀ സൂര്യപ്രകാശം → ഭൂമി
ഭൂമിയിൽ നിന്ന് കാണുന്നത്
ചന്ദ്രന്റെ പ്രായം-
ഘട്ടം (Phase)-
പ്രകാശിത ഭാഗം-
പക്ഷം-
വേലിയേറ്റം (Tide)-
ഗ്രഹണ സാധ്യത-


ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, വേലിയേറ്റം


🌕 ചന്ദ്രഗ്രഹണം (Lunar Eclipse)

☀️ സൂര്യൻ → 🌍 ഭൂമി → 🌕 ചന്ദ്രൻ
  • ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നു
  • സംഭവിക്കുന്നത് പൗർണമി ദിവസം
  • ഭൂമിയുടെ രാത്രി വശത്തുള്ള എല്ലാവർക്കും കാണാം
  • പൂർണ്ണ ഗ്രഹണ സമയത്ത് ചന്ദ്രൻ ചുവന്നു കാണും – Blood Moon

☀️ സൂര്യഗ്രഹണം (Solar Eclipse)

☀️ സൂര്യൻ → 🌑 ചന്ദ്രൻ → 🌍 ഭൂമി
  • ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്നു
  • സംഭവിക്കുന്നത് അമാവാസി ദിവസം
  • ഭൂമിയുടെ ചെറിയൊരു പ്രദേശത്ത് മാത്രം കാണാം
  • നഗ്നനേത്രങ്ങൾ കൊണ്ട് നോക്കരുത്!
🧠 ട്രിക്ക്: "ചന്ദ്രഗ്രഹണം – പൗർണമി" & "സൂര്യഗ്രഹണം – അമാവാസി" → ഓർക്കാൻ "ചപ്പൗ – സൂഅ". ഗ്രഹണത്തിൽ നടുവിൽ വരുന്നയാളുടെ നിഴലാണ് മറ്റേയാളിൽ വീഴുന്നത്!

🌊 വേലിയേറ്റവും വേലിയിറക്കവും (Tides)

സമുദ്രജലനിരപ്പ് ദിവസവും ഉയരുകയും താഴുകയും ചെയ്യുന്നതാണ് വേലിയേറ്റവും വേലിയിറക്കവും. ഇതിന് പ്രധാന കാരണം ചന്ദ്രന്റെ ഗുരുത്വാകർഷണം ആണ് (സൂര്യന്റെ സ്വാധീനം ചന്ദ്രന്റേതിന്റെ ഏകദേശം പകുതി മാത്രം).
  • വാവുവേലി (Spring Tide): സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരുന്ന പൗർണമി, അമാവാസി ദിവസങ്ങളിൽ – ഏറ്റവും ശക്തമായ വേലിയേറ്റം.
  • സപ്തമിവേലി (Neap Tide): സൂര്യനും ചന്ദ്രനും ഭൂമിയുമായി 90° കോണിൽ വരുന്ന ഒന്നാം പാദം, അവസാന പാദം ദിവസങ്ങളിൽ – ദുർബലമായ വേലിയേറ്റം.

✨ പ്രത്യേക ചന്ദ്രന്മാർ

  • Supermoon: ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് (Perigee) ഉള്ളപ്പോഴുള്ള പൗർണമി – വലുതും തിളക്കമേറിയതും.
  • Blue Moon: ഒരു കലണ്ടർ മാസത്തിലെ രണ്ടാമത്തെ പൗർണമി.
  • Blood Moon: പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷം ചുവന്ന പ്രകാശം ചന്ദ്രനിലേക്ക് വളയ്ക്കുന്നതിനാൽ ചന്ദ്രൻ ചുവന്നു കാണുന്നു.

പ്രധാന ചാന്ദ്ര ദൗത്യങ്ങൾ (Apollo 11, Luna, Chang'e)


1959 ലൂണ 2 (USSR) ചന്ദ്രനിൽ എത്തിയ (ഇടിച്ചിറങ്ങിയ) ആദ്യ മനുഷ്യനിർമ്മിത വസ്തു
1959 ലൂണ 3 (USSR) ചന്ദ്രന്റെ മറുവശത്തിന്റെ (Far Side) ആദ്യ ചിത്രം
1966 ലൂണ 9 (USSR) ചന്ദ്രനിൽ ആദ്യ സോഫ്റ്റ് ലാൻഡിങ്
1968 അപ്പോളോ 8 (USA) ചന്ദ്രനെ ചുറ്റിയ ആദ്യ മനുഷ്യർ
1969 അപ്പോളോ 11 (USA) മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ (ജൂലൈ 20)
1972 അപ്പോളോ 17 (USA) അവസാനത്തെ മനുഷ്യ ചാന്ദ്രയാത്ര
2019 ചാങ്-ഇ 4 (ചൈന) ചന്ദ്രന്റെ മറുവശത്ത് ആദ്യ ലാൻഡിങ്
2023 ചന്ദ്രയാൻ-3 (ഇന്ത്യ) ദക്ഷിണധ്രുവത്തിനടുത്ത് ആദ്യ ലാൻഡിങ്
2024 SLIM (ജപ്പാൻ) സോഫ്റ്റ് ലാൻഡിങ് നടത്തുന്ന 5-ാമത്തെ രാജ്യം
2024 ചാങ്-ഇ 6 (ചൈന) മറുവശത്തു നിന്ന് ആദ്യമായി സാമ്പിൾ ഭൂമിയിലെത്തിച്ചു

👨‍🚀 അപ്പോളോ 11 (Apollo 11)

  • 1969 ജൂലൈ 16-ന് വിക്ഷേപണം, ജൂലൈ 20-ന് ചന്ദ്രനിൽ ഇറങ്ങി (ഇന്ത്യൻ സമയം ജൂലൈ 21).
  • ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് – നീൽ ആംസ്ട്രോങ്; രണ്ടാമത് – എഡ്വിൻ 'ബസ്' ആൽഡ്രിൻ.
  • കമാൻഡ് മൊഡ്യൂളിൽ (കൊളംബിയ) ചന്ദ്രനെ ചുറ്റിയത് – മൈക്കൽ കോളിൻസ് (ചന്ദ്രനിൽ ഇറങ്ങിയില്ല).
  • ലൂണാർ മൊഡ്യൂൾ – ഈഗിൾ (Eagle); ഇറങ്ങിയ സ്ഥലം – പ്രശാന്തതയുടെ കടൽ (Sea of Tranquility).
  • ചന്ദ്രനിൽ അവസാനം കാലുകുത്തിയത് – യൂജിൻ സെർനാൻ (അപ്പോളോ 17, 1972).
That's one small step for (a) man, one giant leap for mankind.
Neil Armstrong

ചന്ദ്രയാൻ 1, 2, 3 (Chandrayaan PSC Notes)


ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISRO-യുടെ ചാന്ദ്ര പര്യവേക്ഷണ പരമ്പരയാണ് ചന്ദ്രയാൻ. 'ചന്ദ്രയാൻ' എന്ന വാക്കിന്റെ അർത്ഥം 'ചന്ദ്രവാഹനം'. മൂന്ന് ദൗത്യങ്ങളും വിക്ഷേപിച്ചത് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ്.

2008

🚀 ചന്ദ്രയാൻ-1

  • വിക്ഷേപണം: 2008 ഒക്ടോബർ 22 – PSLV-C11
  • ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യം (Orbiter)
  • Moon Impact Probe (MIP) 2008 നവംബർ 14-ന് ഇടിച്ചിറങ്ങി – ജവഹർ പോയിന്റ്
  • ചന്ദ്രനിൽ ജല തന്മാത്രകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു
  • പ്രോജക്റ്റ് ഡയറക്ടർ: മയിൽസാമി അണ്ണാദുരൈ | ISRO ചെയർമാൻ: ജി. മാധവൻ നായർ
2019

🛰️ ചന്ദ്രയാൻ-2

  • വിക്ഷേപണം: 2019 ജൂലൈ 22 – GSLV Mk III-M1
  • ഓർബിറ്റർ + വിക്രം ലാൻഡർ + പ്രഗ്യാൻ റോവർ
  • 2019 സെപ്റ്റംബർ 7-ന് വിക്രം ലാൻഡർ ഇടിച്ചിറങ്ങി – തിരംഗ പോയിന്റ്
  • ഓർബിറ്റർ ഇപ്പോഴും പ്രവർത്തിക്കുന്നു
  • പ്രോജക്റ്റ് ഡയറക്ടർ: എം. വനിത | മിഷൻ ഡയറക്ടർ: റിതു കരിധാൾ | ISRO ചെയർമാൻ: കെ. ശിവൻ
2023

🏆 ചന്ദ്രയാൻ-3 – ചരിത്ര വിജയം!

  • വിക്ഷേപണം: 2023 ജൂലൈ 14 – LVM3-M4
  • ലാൻഡിങ്: 2023 ഓഗസ്റ്റ് 23, വൈകുന്നേരം 6:04 (IST)
  • ഇറങ്ങിയ സ്ഥലം – ശിവശക്തി പോയിന്റ്
  • ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങുന്ന ആദ്യ രാജ്യം; സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യം (USSR, USA, ചൈന എന്നിവയ്ക്ക് ശേഷം)
  • ലാൻഡർ – വിക്രം (വിക്രം സാരാഭായിയുടെ സ്മരണ) | റോവർ – പ്രഗ്യാൻ
  • ഓഗസ്റ്റ് 23 – ദേശീയ ബഹിരാകാശ ദിനം (National Space Day)
  • പ്രോജക്റ്റ് ഡയറക്ടർ: പി. വീരമുത്തുവേൽ | ISRO ചെയർമാൻ: എസ്. സോമനാഥ്
🧠 ചന്ദ്രയാൻ 1-2-3 ഓർക്കാൻ:
വർഷം → 08 – 19 – 23
വാഹനം → PSLV – GSLV – LVM3
സ്ഥലം → ജവഹർ – തിരംഗ – ശിവശക്തി → "ജതിശി"

ഭാവി ദൗത്യങ്ങൾ: ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലെത്തിക്കാനുള്ള ചന്ദ്രയാൻ-4 ദൗത്യത്തിന് 2024 സെപ്റ്റംബറിൽ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ജപ്പാന്റെ JAXA-യുമായി ചേർന്നുള്ള LUPEX (ചന്ദ്രയാൻ-5) ദൗത്യവും ആസൂത്രണത്തിലാണ്.

More About ISRO Chandrayaan Mock Test

ചന്ദ്രൻ – PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ (Moon PSC Questions)



👆 ഉത്തരം കാണാൻ ചോദ്യത്തിൽ ടാപ്പ് ചെയ്യൂ – സ്വയം പരീക്ഷിക്കൂ!
•ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹം? - ചന്ദ്രൻ
•ചന്ദ്രനെക്കുറിച്ചുള്ള പഠനശാഖ? - സെലനോളജി
•ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം? - 3,84,400 കി.മീ
•ചന്ദ്രന്റെ വ്യാസം? - 3,474 കി.മീ
•ചന്ദ്രനിലെ ഗുരുത്വാകർഷണം ഭൂമിയുടേതിന്റെ എത്ര ഭാഗം? - 1/6
•ചന്ദ്രന്റെ പിണ്ഡം ഭൂമിയുടേതിന്റെ എത്ര ഭാഗം? - 1/81
•ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം? - ഏകദേശം 1.3 സെക്കൻഡ്
•ചന്ദ്രൻ ഭൂമിയെ ഒരു തവണ ചുറ്റാൻ എടുക്കുന്ന സമയം? - 27 ദിവസം 7 മണിക്കൂർ 43 മിനിറ്റ്
•ഒരു പൗർണമി മുതൽ അടുത്ത പൗർണമി വരെയുള്ള കാലയളവ്? - 29.5 ദിവസം (ചാന്ദ്രമാസം)
•ചന്ദ്രന്റെ ഒരു വശം മാത്രം ഭൂമിയിൽ നിന്ന് കാണാൻ കാരണം? - ഭ്രമണകാലവും പരിക്രമണകാലവും തുല്യമായതിനാൽ
•ചന്ദ്രനിൽ ആകാശം കറുത്തു കാണാൻ കാരണം? - അന്തരീക്ഷം ഇല്ലാത്തതിനാൽ
•ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഏറ്റവും അംഗീകൃത സിദ്ധാന്തം? - ഭീമൻ ആഘാത സിദ്ധാന്തം (Giant Impact)
•ചന്ദ്രനെ ആദ്യമായി ദൂരദർശിനിയിലൂടെ നിരീക്ഷിച്ചത്? - ഗലീലിയോ ഗലീലി (1609)
•ചന്ദ്രനിൽ എത്തിയ ആദ്യ മനുഷ്യനിർമ്മിത വസ്തു? - ലൂണ 2 (USSR, 1959)
•ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ മനുഷ്യൻ? - നീൽ ആംസ്ട്രോങ്
•ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി? - എഡ്വിൻ 'ബസ്' ആൽഡ്രിൻ
•അപ്പോളോ 11-ൽ ഉണ്ടായിരുന്നിട്ടും ചന്ദ്രനിൽ ഇറങ്ങാത്തയാൾ? - മൈക്കൽ കോളിൻസ്
•മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ തീയതി? - 1969 ജൂലൈ 20
•അപ്പോളോ 11 ഇറങ്ങിയ സ്ഥലം? - പ്രശാന്തതയുടെ കടൽ (Sea of Tranquility)
•അപ്പോളോ 11-ലെ ലൂണാർ മൊഡ്യൂളിന്റെ പേര്? - ഈഗിൾ
•ചന്ദ്രനിൽ അവസാനമായി കാലുകുത്തിയ വ്യക്തി? - യൂജിൻ സെർനാൻ (അപ്പോളോ 17)
•ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയ ആകെ മനുഷ്യർ? - 12
•ചന്ദ്രഗ്രഹണം സംഭവിക്കുന്നത്? - പൗർണമി ദിവസം
•സൂര്യഗ്രഹണം സംഭവിക്കുന്നത്? - അമാവാസി ദിവസം
•ചന്ദ്രഗ്രഹണ സമയത്ത് സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവയുടെ ക്രമം? - സൂര്യൻ – ഭൂമി – ചന്ദ്രൻ
•വേലിയേറ്റത്തിന് പ്രധാന കാരണം? - ചന്ദ്രന്റെ ഗുരുത്വാകർഷണം
•പൗർണമി, അമാവാസി ദിവസങ്ങളിലെ ശക്തമായ വേലിയേറ്റം? - വാവുവേലി (Spring Tide)
•ഒരു കലണ്ടർ മാസത്തിലെ രണ്ടാമത്തെ പൗർണമി? - ബ്ലൂ മൂൺ
•ചന്ദ്രയാൻ-1 വിക്ഷേപിച്ചത്? - 2008 ഒക്ടോബർ 22 (PSLV-C11)
•ചന്ദ്രയാൻ-1-ന്റെ Moon Impact Probe ഇടിച്ചിറങ്ങിയ സ്ഥലം? - ജവഹർ പോയിന്റ്
•ചന്ദ്രനിൽ ജലസാന്നിധ്യം സ്ഥിരീകരിച്ച ഇന്ത്യൻ ദൗത്യം? - ചന്ദ്രയാൻ-1
•ചന്ദ്രയാൻ-1 പ്രോജക്റ്റ് ഡയറക്ടർ? - മയിൽസാമി അണ്ണാദുരൈ
•ചന്ദ്രയാൻ-2 വിക്ഷേപിച്ച വാഹനം? - GSLV Mk III-M1
•ചന്ദ്രയാൻ-2-ന്റെ വിക്രം ലാൻഡർ പതിച്ച സ്ഥലം? - തിരംഗ പോയിന്റ്
•ചന്ദ്രയാൻ-3 വിക്ഷേപിച്ചത്? - 2023 ജൂലൈ 14 (LVM3-M4)
•ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയത്? - 2023 ഓഗസ്റ്റ് 23
•ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന്റെ പേര്? - ശിവശക്തി പോയിന്റ്
•ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങിയ ആദ്യ രാജ്യം? - ഇന്ത്യ
•ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ? - നാലാമത്തെ
•ചന്ദ്രയാൻ-3-ന്റെ ലാൻഡറും റോവറും? - വിക്രം, പ്രഗ്യാൻ
•ചന്ദ്രയാൻ-3 പ്രോജക്റ്റ് ഡയറക്ടർ? - പി. വീരമുത്തുവേൽ
•ദേശീയ ബഹിരാകാശ ദിനം (National Space Day)? - ഓഗസ്റ്റ് 23
•ചന്ദ്രന്റെ മറുവശത്ത് ആദ്യമായി ഇറങ്ങിയ പേടകം? - ചാങ്-ഇ 4 (ചൈന, 2019)
•ചന്ദ്രനിലെ ഒരു പകൽ ഏകദേശം എത്ര ഭൗമദിനങ്ങൾക്ക് തുല്യം? - 14



Moon & Chandrayaan Quiz Malayalam – Mock Test 📝



12 ചോദ്യങ്ങൾ • ഓരോ ശരിയുത്തരത്തിനും 1 മാർക്ക് • ഉത്തരം തിരഞ്ഞെടുത്താലുടൻ വിശദീകരണം കാണാം. ഓൾ ദി ബെസ്റ്റ്! 🍀


സംശയങ്ങൾ (FAQ)



ചന്ദ്രന്റെ ഒരു വശം മാത്രം എപ്പോഴും കാണുന്നത് എന്തുകൊണ്ട്?

ചന്ദ്രൻ സ്വയം ഒരു തവണ കറങ്ങാനും ഭൂമിയെ ഒരു തവണ ചുറ്റാനും ഒരേ സമയം (27.3 ദിവസം) എടുക്കുന്നതിനാൽ (Tidal Locking) ഒരേ വശം മാത്രം ഭൂമിക്ക് അഭിമുഖമായി നിൽക്കുന്നു.

Sidereal Month-ഉം Synodic Month-ഉം തമ്മിലുള്ള വ്യത്യാസം?

നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി ചന്ദ്രൻ ഭൂമിയെ ഒരു തവണ ചുറ്റാൻ എടുക്കുന്ന സമയം 27.3 ദിവസം (Sidereal). ഈ സമയത്ത് ഭൂമിയും സൂര്യനെ ചുറ്റി മുന്നോട്ട് നീങ്ങുന്നതിനാൽ ഒരു പൗർണമിയിൽ നിന്ന് അടുത്തതിലേക്ക് 29.5 ദിവസം (Synodic) വേണം.

എല്ലാ പൗർണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാകാത്തത് എന്തുകൊണ്ട്?

ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ഏകദേശം 5° ചരിഞ്ഞാണ്. അതിനാൽ മിക്ക പൗർണമികളിലും ചന്ദ്രൻ ഭൂമിയുടെ നിഴലിന് മുകളിലോ താഴെയോ കൂടി കടന്നുപോകുന്നു.

ചന്ദ്രയാൻ-3 ദക്ഷിണധ്രുവം തിരഞ്ഞെടുത്തത് എന്തുകൊണ്ട്?

സൂര്യപ്രകാശം ഒരിക്കലും എത്താത്ത ഗർത്തങ്ങളിൽ (Permanently Shadowed Regions) ഐസ് രൂപത്തിൽ ജലം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഭാവിയിലെ മനുഷ്യവാസത്തിനും ഇന്ധന നിർമ്മാണത്തിനും ഇത് നിർണ്ണായകമാണ്.

Chandrayaan 3 PSC-ക്ക് പഠിക്കേണ്ട പ്രധാന വസ്തുതകൾ ഏതെല്ലാം?

വിക്ഷേപണം 2023 ജൂലൈ 14 (LVM3-M4), ലാൻഡിങ് 2023 ഓഗസ്റ്റ് 23, ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്റ്, ലാൻഡർ വിക്രം, റോവർ പ്രഗ്യാൻ, പ്രോജക്റ്റ് ഡയറക്ടർ പി. വീരമുത്തുവേൽ, ദേശീയ ബഹിരാകാശ ദിനം ഓഗസ്റ്റ് 23 – ഇവയാണ് Kerala PSC പരീക്ഷകളിൽ ഏറ്റവും കൂടുതൽ ചോദിക്കുന്നത്.

ചന്ദ്രനെക്കുറിച്ചുള്ള പഠനശാഖ ഏത്?

സെലനോളജി (Selenology). ഗ്രീക്ക് ചന്ദ്രദേവതയായ സെലീനിൽ (Selene) നിന്നാണ് ഈ പേര് വന്നത്.



🔎 ഈ പോസ്റ്റിൽ: ചന്ദ്രൻ PSC ചോദ്യങ്ങൾ • Moon GK Questions in Malayalam • Chandrayaan 3 PSC Questions • ചന്ദ്രയാൻ ക്വിസ് • ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ (Phases of Moon) • ചന്ദ്രഗ്രഹണം & സൂര്യഗ്രഹണം • വാവുവേലി, സപ്തമിവേലി • Apollo 11 • Kerala PSC GK • LDC / LGS / Degree Level Science Notes
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും. Mock Test-ൽ നിങ്ങൾക്ക് കിട്ടിയ സ്കോറും കമന്റ് ചെയ്യൂ! 🌙
Post a Comment

Post a Comment